ബാലരാമപുരം: ബാലരാമപുരം ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂള്‍ കോമ്പൗണ്ടില്‍ കയറി പൊലീസ് വിദ്യാര്‍ഥികളെ തല്ലിച്ചതച്ചു. സംഭവത്തില്‍ 25 ഓളം വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ഇതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ പ്രഥമാധ്യാപകനെയും അധ്യാപകരെയും ആറുമണിക്കൂറോളം തടഞ്ഞുവെച്ചു. സ്കൂള്‍ കലോത്സവത്തില്‍ നൃത്താവതരണത്തിന് പ്രഥമാധ്യാപകന്‍ അനുമതി നല്‍കാത്തതിനെ തുടര്‍ന്നാണ് മൂന്ന് മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. സിനിമാറ്റിക് ഡാന്‍സ് അവതരിപ്പിക്കാന്‍ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ആണ്‍കുട്ടികള്‍ സ്കൂള്‍ ഗേറ്റ് അടച്ച് പ്രഥമാധ്യാപകനെ തടഞ്ഞു. പ്രഥമാധ്യപകന്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസത്തെി വിദ്യാര്‍ഥികള്‍ക്കുനേരെ ലാത്തിവീശി. ദേശീയപാതയിലിട്ടും വിദ്യാര്‍ഥികളെ പൊലീസ് മര്‍ദിച്ചവശരാക്കി. പത്താംക്ളാസ് വിദ്യാര്‍ഥിയായ അബുതാഹിര്‍, എട്ടാംക്ളാസ് വിദ്യാര്‍ഥിയായ ഫര്‍വീന്‍ അഭിനന്ദ് എന്നിവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജസീര്‍ അജു, ഷജീര്‍, അഭിജിത്ത് മുബാറക്, ഫസീല്‍, സാഹിര്‍, അബ്ദു, അമല്‍, ബിസ്മില്ല, ഇസ്മാഈല്‍, അക്ഷയ് തുടങ്ങിയ വിദ്യാര്‍ഥികള്‍ക്കും അടിയില്‍ പരിക്കുണ്ട്. ഇവരെ നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രിയിലും പരിസരത്തെ മറ്റ് ആശുപത്രികളിലും പ്രവേശിപ്പിച്ചു. തുടര്‍ന്ന് മൂന്നുമണിയോടെ വിദ്യാര്‍ഥികള്‍ ബാലരാമപുരത്ത് പ്രതിഷേധം നടത്തി. വിദ്യാര്‍ഥിസംഘടനകളും പാര്‍ട്ടി പ്രവര്‍ത്തകരും രക്ഷാകര്‍ത്താക്കളും സംഘടിച്ച് പ്രഥമാധ്യാപകര്‍ ഉള്‍പ്പെടെയുള്ള അധ്യാപകരെ തടഞ്ഞുവെച്ചു. പിന്നീട് ഒമ്പത് മണിയോടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് വി.കെ. മധു, ഡി.ഡി.ഇ വിക്രമന്‍, ഡി.ഇ.ഒ ചാമിയാര്‍ എന്നിവര്‍ സ്ഥലത്തത്തെി. പ്രഥമാധ്യാപകന്‍ വൈ. സുരേന്ദ്രനെ സസ്പെന്‍ഡ് ചെയ്തു. ഇതിനുശേഷമാണ് സമരക്കാര്‍ പിരിഞ്ഞത്. പിന്നീട് അധികൃതര്‍ സ്ഥലത്തത്തെി അധ്യാപകനെ സസ്പെന്‍ഡ് ചെയ്തതായി അറിയിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.