കരുനാഗപ്പള്ളി: തൊടിയൂര്‍ പുലിയൂര്‍ വഞ്ചിയില്‍ രണ്ട് ലോറികള്‍ കത്തി. ലോറികളിലൊന്ന് പൂര്‍ണമായും മറ്റൊന്ന് ഭാഗികമായും കത്തിനശിച്ചു. തൊടിയൂര്‍ പുലിയൂര്‍ വഞ്ചി കിഴക്ക് കല്ലുപുറത്ത് വീട്ടില്‍ നിയാസിന്‍െറ മിനി ബെന്‍സ് ലോറിയും നിയാസ് വാടകക്കെടുത്ത വവ്വാക്കാവ് സ്വദേശിയുടെ ടോറസ് ഹെവി ലോറിയുമാണ് കത്തിനശിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നോടെയാണ് തീ കണ്ടത്. സംഭവത്തിന്‍െറ പേരില്‍ ടോറസ് ലോറിയുടെ മുന്‍ ഡ്രൈവര്‍ സജീവ് ഉള്‍പ്പെടെ രണ്ടുപേരെ പൊലീസ് ചോദ്യം ചെയ്തുവരുന്നു. നിയാസിന്‍െറ വീടിനുസമീപം റോഡിനോട് ചേര്‍ന്നുള്ള പുരയിടത്തില്‍ പാര്‍ക് ചെയ്തിരുന്ന ലോറികളില്‍ ആരോ ഇന്ധനം ഒഴിച്ച് കത്തിക്കുകയായിരുന്നെന്ന് കരുതുന്നു. തീ ആളിപ്പടര്‍ന്ന് ലോറികള്‍ കത്തുന്നത് പരിസരവാസികള്‍ കണ്ടതിനെതുടര്‍ന്ന് ഫയര്‍ഫോഴ്സിനെയും കരുനാഗപ്പള്ളി പൊലീസിനെയും അറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്സും പൊലീസും എത്തി പ്രദേശവാസികളുമായി ചേര്‍ന്ന് തീ അണക്കുകയായിരുന്നു. മിനി ബസ് പൂര്‍ണമായും ടോറസ് ലോറിയുടെ പിന്‍ഭാഗം ബോഡിയും 10 ടയറുകളും ഉള്‍പ്പെടെ കത്തിനശിച്ചു. ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്. ടോറസ് ലോറി 4500 രൂപക്ക് ദിവസവാടകക്കെടുത്ത് നിയാസ് മണല്‍ കൊണ്ടുവന്ന് വില്‍പന നടത്തിവരികയായിരുന്നു. പതിവുപോലെ മിനിലോറിയും ടോറസും ഓട്ടം കഴിഞ്ഞുവന്ന് വൈകീട്ട് പാര്‍ക് ചെയ്തിരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.