കൊല്ലം: ശാരീരിക വൈകല്യമുള്ളവരുടെ കുടുംബ വാര്‍ഷികവരുമാന പരിധി കുറച്ചതോടെ ആനുകൂല്യങ്ങള്‍ക്ക് ലഭിക്കുന്നില്ളെന്ന പരാതിയില്‍ സാമൂഹിക നീതി വകുപ്പ് സെക്രട്ടറിയോട് മനുഷ്യാവകാശ കമീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ വിശദീകരണം തേടി. സിന്‍ഡിക്കേറ്റ് ബാങ്കിന്‍െറ അടൂര്‍ ശാഖയില്‍ ലോണ്‍ ക്ളോസ് ചെയ്തിട്ടും ആധാരവും മറ്റ് രേഖകളും തിരിച്ചു തരുന്നില്ളെന്ന പെരിനാട് സ്വദേശി നല്‍കിയ പരാതിയില്‍ ശാഖ മാനേജര്‍ക്ക് നോട്ടീസ് നല്‍കുകയും ഇതിനെ തുടര്‍ന്ന് ആധാരം മടക്കി നല്‍കിയതിനാലും പരാതിയിന്‍ മേലുള്ള തുടര്‍നടപടികള്‍ അവസാനിപ്പിച്ചു. പൊരിവെയിലത്ത് ഇതരസംസ്ഥാന തൊഴിലാളികളെ വിശ്രമമില്ലാതെ പണിയെടുപ്പിക്കുന്നുണ്ടെന്ന പരാതിയില്‍ തൊഴില്‍ നൈപുണ്യം സെക്രട്ടറിയോട് കമീഷന്‍ വിശദീകരണം ആവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്ന് ജോലി സമയം പുന$ക്രമീകരിച്ചതായി സെക്രട്ടറി മറുപടി നല്‍കി. പ്രധാന റോഡുകളില്‍ ദ്വിഭാഷാ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നില്ളെന്ന പരാതിയില്‍ പൊതുമരാമത്ത് സെക്രട്ടറിയോടും ടൂറിസം സെക്രട്ടറിയോടും കമീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ആശ്രാമം ഗെസ്റ്റ് ഹൗസില്‍ നടന്ന സിറ്റിങ്ങില്‍ ഏഴ് പുതിയ പരാതികള്‍ ലഭിച്ചു. പുതിയത് ഉള്‍പ്പെടെ 102 പരാതികളില്‍ 13 എണ്ണത്തിന് തീര്‍പ്പ് കല്‍പിച്ചു. അടുത്ത സിറ്റിങ് ഡിസംബര്‍ 11ന് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.