കിളിമാനൂര്‍: റോഡ് റീടാറിങ് നടത്താത്തതും മഴവെള്ളം ഒഴുകിപ്പോകാന്‍ ഓടകര്‍ സജ്ജീകരിക്കാത്തതും മൂലം കിളിമാനൂര്‍-പോങ്ങനാട് റോഡ് യാത്ര ദുരിതപൂര്‍ണമായി. റോഡിന്‍െറ പലഭാഗങ്ങളും പൊട്ടിത്തകര്‍ന്ന് കുഴികള്‍ രൂപപ്പെട്ടു. വാലഞ്ചേരി മുതല്‍ മലയാമഠം വരെയുള്ള 300 മീറ്ററോളം ഭാഗം കാല്‍നടക്ക് പോലും കഴിയാത്തവിധം പൂര്‍ണമായും തകര്‍ന്നു. ദേശീയപാതയില്‍ കല്ലമ്പലത്തുനിന്ന് സംസ്ഥാനപാതയിലെ കിളിമാനൂരിലത്തൊനുള്ള ഏറ്റവും എളുപ്പവഴിയാണ് ഇത്. മടവൂര്‍, പള്ളിക്കല്‍, കൊല്ലം ജില്ലയിലെ പാരിപ്പള്ളി അടക്കമുള്ള പ്രദേശങ്ങളിലേക്കുള്ള റോഡും ഇതാണ്. രണ്ടുമാസത്തിലേറെയായി റോഡ് പൂര്‍ണമായും തകര്‍ന്ന നിലയിലായിരുന്നു. തുലാമഴ ശക്തമായതോടെ റോഡ് പൂര്‍ണമായും വെള്ളക്കെട്ടിലായി. ടാര്‍ പൂര്‍ണമായും ഇളകിമാറിയ നിലയിലാണ്. റോഡിന്‍െറ ഒരുഭാഗത്ത് ഓടയുണ്ടെങ്കിലും സമീപത്തെ സ്വകാര്യ സ്ഥാപന ഉടമയും പരിസരവാസികളും ഓട നികത്തി തങ്ങളുടെ പുരയിടത്തിലേക്കും സ്ഥാപനത്തിലേക്ക് വഴിയൊരുക്കിയതോടെ ഇവിടെ വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥിതിയായി. സ്കൂള്‍, കോളജ് ബസുകള്‍, നിരവധി സ്വകാര്യ-കെ.എസ്.ആര്‍.ടി.സി ബസുകള്‍, ഇതര വാഹനങ്ങള്‍ എന്നിവ കടന്നുപോകുന്ന റോഡാണിത്. കിളിമാനൂരിലെ ഹയര്‍ സെക്കന്‍ഡറിതലം വരെയുള്ള സ്കൂളുകളിലേക്ക് നിരവധി കുട്ടികളാണ് ഇതുവഴി കാല്‍നടയായും യാത്ര ചെയ്യുന്നത്. പി.ഡബ്ള്യു.ഡി അധികൃതര്‍ക്ക് നിരവധി നിവേദനങ്ങള്‍ നല്‍കിയെങ്കിലും ഒരുനടപടിയും സ്വീകരിച്ചിട്ടില്ളെന്ന് നാട്ടുകാര്‍ പറയുന്നു. ഇതിനെതിരെ ശക്തമായ സമരവുമായി മുന്നോട്ടുപോകാനുള്ള തീരുമാനത്തിലാണ് നാട്ടുകാര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.