കഴക്കൂട്ടം: പോത്തന്‍കോട്ട് ലഹരി ഗുളിക വാങ്ങാനത്തെിയ രണ്ടംഗ സംഘത്തെ നാട്ടുകാര്‍ പിടീകൂടി പോലീസില്‍ ഏല്‍പ്പിച്ചു. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം . മെഡിക്കല്‍ സ്റ്റോര്‍ ഉടമയുടെ സംശയമാണ് ഇരുവരെയും കുടുക്കിയത്. മനോരോഗത്തിന് കഴിക്കുന്ന വീര്യം കൂടിയ ഗുളികയാണ് യുവാക്കള്‍ ആവശ്യപ്പെട്ടത്. ഇത്തരത്തില്‍ വീര്യം കൂടിയ ഗുളിക വാങ്ങണമെങ്കില്‍ ഡോക്ടര്‍ നല്‍കുന്ന കുറിപ്പടിയുടെ ഒറിജിനല്‍ കോപ്പി മെഡിക്കല്‍ സ്റ്റോറില്‍ നല്‍കണം. കടയുടമ പ്രത്യേകം രജിസ്റ്ററും തയാറാക്കണം. രജിസ്റ്ററില്‍ നല്‍കുന്നയാള്‍ക്കാരുടെ പേരുവിവരം, സൂക്ഷിക്കുന്ന മരുന്നിന്‍െറ അളവ് എന്നിവ നിര്‍ബന്ധമായും രേഖപ്പെടുത്തുകയും വേണം. ഇതിനുപുറമെ കുറഞ്ഞകാലയളവിലേക്ക് മാത്രമേ ഡോക്ടര്‍മാര്‍ ഇത്തരം മരുന്ന് രോഗികള്‍ക്കു പോലും നല്‍കാറുള്ളൂവത്രെ. കുറിപ്പടിയില്‍ എത്ര ഗുളിക നല്‍കണം എന്ന് ഡോക്ടര്‍ നിര്‍ബന്ധമായും എഴുതിയിരിക്കണമെന്നും ചട്ടമുണ്ട് . എന്നാല്‍, ഇതിനു വിപരീതമായി തിങ്കളാഴ്ച വൈകുന്നേരം യുവാക്കള്‍ മെഡിക്കല്‍ സ്റ്റോറിലത്തെി മരുന്നാവശ്യപ്പെടുകയായിരുന്നു. സംശയം തോന്നിയതിനാല്‍ ഉടമ യുവാക്കളുടെ സമീപത്തത്തെി കാര്യം തിരക്കി. ഉടന്‍ ഇവര്‍ വന്ന ബൈക്കുപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. കുറച്ച് സമയത്തിന് ശേഷം കടക്ക് സമീപം ഉപേക്ഷിച്ച ബൈക്ക് എടുക്കാനത്തെിയപ്പോഴാണ് കടയുടമയും നാട്ടുകാരും ചേര്‍ന്ന് ഇരുവരെയും പിടികൂടിയത്. പോത്തന്‍കോട് മേഖലയില്‍ മയക്കുമരുന്ന് മാഫിയ പ്രവര്‍ത്തിക്കുന്നതായി പരാതി ഉയര്‍ന്നിട്ടും പൊലീസ് നിഷ്ക്രിയ നിലപാടിലാണെന്ന് ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.