വിഴിഞ്ഞം: രാജ്യാന്തര തുറമുഖം യാഥാര്‍ഥ്യമാകുമ്പോള്‍ പദ്ധതി പ്രദേശത്തെ ജനങ്ങളുടെ പ്രധാന തൊഴിലായ ചിപ്പി(കക്ക)യെടുക്കല്‍ ഓര്‍മയാകും. ചിപ്പി, ശംഖ്, കല്ലുറാള്‍, മൂര എന്നിങ്ങനെയുള്ള കടല്‍വിഭവങ്ങള്‍ ശേഖരിച്ച് ഉപജീവനം നടത്തുന്നവരേറെയുണ്ട് പദ്ധതി പ്രദേശമായ മുല്ലൂരില്‍. അതിരാവിലെ തന്നെ ഈ തൊഴിലാളികള്‍ കടലിലേക്ക് ഇറങ്ങും. വെള്ളത്തിനടിയില്‍ കാഴ്ച സാധ്യമാക്കുന്ന പ്രത്യേക തരം ഗ്ളാസ്, പാറകളില്‍ പിടിച്ചിരിക്കുന്ന ചിപ്പികള്‍ ഇളക്കാന്‍ കഴിയുന്ന ഉളി, കക്കയും ചിപ്പിയും ശേഖരിച്ചു വെക്കാനായി അരയില്‍ കെട്ടിയ വല തുടങ്ങിയവയാണ് ഇവരുടെ തൊഴിലുപകരണങ്ങള്‍. കരയോടടുത്ത് 25 മുതല്‍ 50 മീറ്റര്‍ വരെ ആഴത്തില്‍ ഇവര്‍ മുങ്ങും. പാറക്കൂട്ടത്തിനുമേല്‍ വളര്‍ന്നിരിക്കുന്ന ചിപ്പിക്കൂട്ടത്തെ 10 മിനിറ്റോളം മുങ്ങിക്കിടന്നാണ് ഉളിയുപയോഗിച്ച് ചത്തെിയെടുക്കുക. മടിയില്‍ക്കെട്ടിയ വല അല്ളെങ്കില്‍ തോര്‍ത്തില്‍ ശേഖരിക്കുന്ന ചിപ്പിയുമായി ഇവര്‍ കരയിലത്തെുമ്പോള്‍ ചിപ്പി വാങ്ങാന്‍ ആവശ്യക്കാര്‍ കാത്തിരിക്കുന്നുണ്ടാവും. ന്യായമായ വിലയാണ് ഈടാക്കുന്നതെന്ന് തൊഴിലാളികള്‍ പറയുന്നു. സാധാരണ ചിപ്പിയും വലിപ്പമേറിയ മുതുവയെന്നറിയപ്പെടുന്ന ചിപ്പിയും മുല്ലൂര്‍ കടലിലുണ്ട്. ശംഖ് ശേഖരിക്കുന്നത് ഉടക്കുകമ്പിയെന്ന ഉപകരണത്താലാണ്. വെള്ളത്തിനടിയിലെ തണുപ്പ്, ഏറെനേരം ശ്വസിക്കാനാവാതെ വെള്ളത്തിനടിയില്‍ ചെലവഴിക്കല്‍ തുടങ്ങിയവയാണ് വെല്ലുവിളികള്‍. കട്ടമരത്തില്‍ അധികം അകലെയല്ലാതെ പോയി മുങ്ങിയാണ് ചിപ്പി ശേഖരണം. പദ്ധതി വരുന്നതോടെ നെല്ലിക്കുന്നു മുതല്‍ ആഴിമല വരെയുള്ള മുല്ലൂര്‍ തീരത്തെ ചിപ്പിവിളയുന്ന പാറക്കെട്ടുകളും ഇല്ലാതാവും. തൊഴില്‍ നഷ്ടമാവുന്ന ഇവര്‍ക്ക് നഷ്ടപരിഹാര പാക്കേജ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, ചില അനര്‍ഹരടക്കം കയറിപ്പറ്റിയിട്ടുള്ള നഷ്ടപരിഹാരപാക്കേജ് പട്ടികയില്‍ യഥാര്‍ഥതൊഴിലാളികള്‍ പുറത്തായ അവസ്ഥയാണെന്ന് ഒരു വിഭാഗം തൊഴിലാളികള്‍ പറയുന്നു. ഇതു സംബന്ധിച്ച് ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണെന്നും അവര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.