പേരൂര്‍ക്കട: ജില്ലാ മാതൃകാ ആശുപത്രിയില്‍ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാകുന്നു. ആശുപത്രിയിലത്തെുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ബന്ധുക്കള്‍ക്കും ജീവനക്കാര്‍ക്കും ആശുപത്രി കാമ്പസിലെ തെരുവുനായ്ക്കള്‍ പേടിസ്വപ്നമായിതീര്‍ന്നിരിക്കുകയാണ്. ഇതിനെതിരെ നടപടി സ്വീകരിക്കാന്‍ കഴിയാതെ കുഴങ്ങുകയാണ് അധികൃതര്‍. ആശുപത്രിയിലെ ഒൗട്ട് പേഷ്യന്‍റ് വിഭാഗം മുതല്‍ വിവിധ വാര്‍ഡുകള്‍ വരെയുള്ള മിക്ക സ്ഥലങ്ങളിലും തെരുവുനായ്ക്കള്‍ വിഹരിക്കുന്ന ജില്ലയിലെ തന്നെ ഏക സര്‍ക്കാര്‍ ആശുപത്രിയും ഒരുപക്ഷേ പേരൂര്‍ക്കട സര്‍ക്കാര്‍ മാതൃകാ ആശുപത്രിയായിരിക്കും. വാഹന പാര്‍ക്കിങ് ഏരിയയില്‍ അടുത്തിടെ യുവാവിന് തെരുവ് നായ്ക്കളുടെ കടിയേറ്റിരുന്നു. ആശുപത്രിക്ക് വിളിപ്പാടകലെ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നതിനാല്‍ അവടെനിന്നാണ് കൂടുതല്‍ നായ്ക്കളും ഇവിടേക്ക് ചേക്കേറുന്നത്. തെരുവുനായ കൂട്ടത്തിനൊപ്പം പൂച്ചകളുടെ ശല്യവും ആശുപത്രിയില്‍ രൂക്ഷമാണ്. വാര്‍ഡുകളിലാണ് പൂച്ചകളുടെ വിളയാട്ടം കൂടുതല്‍. ഭക്ഷണപ്പൊതികള്‍ ഉന്നംവെച്ചാണ് പൂച്ചകള്‍ വാര്‍ഡുകളില്‍ വിഹരിക്കുന്നത്. കണ്ണൊന്നുതെറ്റിയാല്‍ ഭക്ഷണപ്പൊതികളും ഒൗഷധങ്ങളുംവരെ കടിച്ചെടുത്ത് ഓടിമറയുന്ന പൂച്ചകളെയും ഏതുസമയത്തും ചാടിവീണ് ആക്രമിക്കാന്‍ തയാറായി നില്‍ക്കുന്ന തെരുവുനായ്ക്കളെയും ഭയന്നാണ് രോഗികളും കൂട്ടിരിപ്പുകാരും കഴിയുന്നത്. കഴിഞ്ഞവര്‍ഷം പേരൂര്‍ക്കട ജില്ലാ മാതൃകാ ആശുപത്രിയില്‍ ലേബര്‍ റൂമിന് സമീപം തെരുവുനായ് പ്രസവിച്ചുകിടന്ന സംഭവം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.