വട്ടല്ലാംമൂട് ഗുരുമന്ദിരാക്രമണം: നിരാഹാരം അവസാനിച്ചു

വര്‍ക്കല: വട്ടപ്ളാംമൂട്ടിലെ ഗുരുന്ദിരം ആക്രമിച്ചവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നടത്തിയ രണ്ടാംഘട്ട നിരാഹാര സമരം അവസാനിപ്പിച്ചു. പ്രതികളെ ഉടന്‍ പിടികൂടുമെന്ന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ഉറപ്പിനെ തുടര്‍ന്നാണ് 21ാം ദിവസം സമരം അവസാനിപ്പിച്ചത്. നിരാഹാര സമരത്തിലായിരുന്ന സുനില്‍കുമാറിന് ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് മുന്‍ ട്രഷറര്‍ സ്വാമി വിശാലാനന്ദ ഇളനീര്‍ നല്‍കിയാണ് നിരാഹാരം അവസാനിപ്പിച്ചത്. പ്രതികളെ അറസ്റ്റ് ചെയ്യാത്തപക്ഷം ഡിസംബര്‍ 13ന് ശേഷം ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നല്‍കാനാണ് ആക്ഷന്‍ കൗണ്‍സില്‍ തീരുമാനം. സ്വാമി വിശാലാനന്ദ കെ.പി.സി.സി സെക്രട്ടറി ടി. ശരത്ചന്ദ്രപ്രസാദ്, ജില്ലാ പഞ്ചായത്ത് അംഗം വി. രഞ്ജിത്, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.കെ. വിദ്യാധരന്‍, ആക്ഷന്‍ കൗണ്‍സിലര്‍ ചെയര്‍മാന്‍ സുദര്‍ശനന്‍, സെക്രട്ടറി ബിജു ബി.എസ് എന്നിവരടങ്ങുന്ന സംഘമാണ് ചര്‍ച്ച നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.