പേരൂര്‍ക്കട: ബൈക്കുകളുടെ മത്സരപ്പാച്ചിലിനിടെ കാറിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ഗുരുതരപരിക്ക്. കരകുളത്തിന് സമീപം അനാമികയില്‍ താമസക്കാരനായ അനോക് (19), പേരുവിവരങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ലാത്ത മറ്റൊരു യുവാവ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച വൈകീട്ട് ഏഴോടെ കവടിയാര്‍ -വെള്ളയമ്പലം റോഡില്‍ ടി.ടി.സിക്ക് സമീപമായിരുന്നു അപകടം. നഗരത്തില്‍ പൊലീസ് വിലക്കുകളും നിര്‍ദേശങ്ങളും കാറ്റില്‍പറത്തി ബൈക്കില്‍ മരണപ്പാച്ചില്‍ നടത്തിയ യുവാക്കളാണ് അപകടത്തില്‍പെട്ടത്. അമിതവേഗത്തില്‍ ബൈക്കുകള്‍ പായുന്നതിനിടെ ഒരു ബൈക്ക് ട്രാന്‍സ്പോര്‍ട്ട് ബസിനെ മറികടക്കാന്‍ ശ്രമിച്ചു. ഇതോടെ നിയന്ത്രണം തെറ്റിയ ബൈക്കുകളില്‍ ഒന്ന് മുന്നില്‍പോയ കാറില്‍ ഇടിക്കുകയും ബൈക്കുകള്‍ തമ്മില്‍ ഇടിച്ച് മറിയുകയും ചെയ്തു.പൂജപ്പുര മുടവന്‍മുകള്‍ സ്വദേശി കൃഷ്ണദാസ്, ഭാര്യ, ഇവരുടെ അഞ്ചുവയസ്സുള്ള മകള്‍ എന്നിവര്‍ സഞ്ചരിച്ചിരുന്ന കാറിലാണ് ബൈക്കുകള്‍ ഇടിച്ചിത്. ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍നിന്ന് തെറിച്ചുവീണ അനോകിനും അജ്ഞാത യുവാവിനും ഗുരുതര പരിക്കേറ്റു. അപകടത്തെതുടര്‍ന്ന് വെള്ളയമ്പലം -കവടിയാര്‍ റോഡില്‍ ഗതാഗതം സ്തംഭിച്ചു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പേരൂര്‍ക്കട സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സുരേഷ്ബാബുവിന്‍െറ നേതൃത്വത്തിലെ പൊലീസ് സംഘം സ്ഥലത്തത്തെിയാണ് ഗതാഗതം പുന$സ്ഥാപിച്ചത്. അപകടത്തില്‍പെട്ടത് ഓസ്റ്റിയന്‍ ബൈക്കുകളാണ്. സ്പോര്‍ട്സ് ബൈക്ക് ഇനത്തില്‍പെടുന്ന ഇത്തരം ബൈക്കുകളില്‍ ഇപ്പോള്‍ നഗരത്തില്‍ രാപകല്‍ മത്സരയോട്ടങ്ങള്‍ നടക്കുന്നത് നിത്യസംഭവമായിട്ടുണ്ട്. കേരളത്തില്‍ ഇതിനോടകം നിരവധി അപകടങ്ങള്‍ക്ക് വഴിതെളിച്ച ഈ ശ്രേണിയില്‍പെട്ട ബൈക്കുകളെക്കുറിച്ച് നേരത്തേതന്നെ ഏറെ വിമര്‍ശം ഉയര്‍ന്നിട്ടുണ്ട്. നഗരത്തിലെ നിരത്തുകളില്‍ ഒരിടവേളക്കുശേഷം ബൈക്കുകളിലും കാറുകളിലും മത്സരപ്പാച്ചില്‍ നടത്തുന്നവരുടെ എണ്ണം ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞദിവസം കാറുകള്‍ മത്സരപ്പാച്ചില്‍ നടത്തുന്നതിനിടെ സെക്രട്ടേറിയറ്റിന് മുന്നില്‍ റോഡ് മുറിച്ചുകടക്കാന്‍ ശ്രമിച്ച മധ്യവയസ്കനെ ഇടിച്ച് തെറിപ്പിച്ചിരുന്നു. നഗരത്തില്‍ പൊലീസ് സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ കാമറകളില്‍ പലതും പ്രവര്‍ത്തനം നിലച്ചതിനാല്‍ വാഹനങ്ങളില്‍ മത്സരയോട്ടം നടത്തുന്നവരെയും അപകടങ്ങള്‍ ഉണ്ടാക്കുന്നവരെയും കണ്ടത്തൊന്‍ പൊലീസിനും കഴിയാത്ത അവസ്ഥയാണുള്ളത്. ട്രാഫിക് പൊലീസ് സ്ഥലത്തത്തെി അപകടത്തില്‍പെട്ട വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.