അരുവിക്കരയില്‍ സ്മാര്‍ട്ട് ബസ് ഷെല്‍ട്ടര്‍

കാട്ടാക്കട: പരിസ്ഥിതി സൗഹാര്‍ദ രീതിയില്‍ അരുവിക്കരയില്‍ സംസ്ഥാനത്തെ ആദ്യമായി സ്ഥാപിക്കുന്ന ആധുനിക ബസ് ഷെല്‍ട്ടര്‍ നിര്‍മാണം അവസാനഘട്ടത്തില്‍. സുരക്ഷാകാമറകളടക്കം സ്ഥാപിച്ചാണ് വെള്ളനാട് പഞ്ചായത്ത് ഓഫിസിന് സമീപം ബസ് ഷെല്‍ട്ടര്‍ ഒരുങ്ങുന്നത്. കെ.എസ്. ശബരീനാഥന്‍ എം.എല്‍.എയുടെ പ്രത്യേക വികസന ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി പൂര്‍ത്തിയാക്കുന്നത്. 18ന് വൈകീട്ട് മൂന്നിന് നടി മഞ്ജു വാര്യര്‍ ഉദ്ഘാടനം ചെയ്യും. വെള്ളനാടിന് പുറമേ കാട്ടാക്കട ക്രിസ്ത്യന്‍ കോളജ് ജങ്ഷന്‍, പൂവച്ചല്‍ പഞ്ചായത്ത് ഓഫിസ് ജങ്ഷന്‍, അരുവിക്കര ഹൈസ്കൂള്‍ ജങ്ഷന്‍, വിതുര കലുങ്ക് ജങ്ഷന്‍ എന്നിവിടങ്ങളിലും ഷെല്‍ട്ടര്‍ നിര്‍മിക്കാന്‍ പദ്ധതിയുണ്ട്. സ്ത്രീ സുരക്ഷയെ മുന്‍നിര്‍ത്തി സി.സി.ടി.വി കാമറ, രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെ എഫ്.എം റേഡിയോ സംഗീതം, സൗജന്യ ഇന്‍റര്‍നെറ്റ് വൈ-ഫൈ, വിവിധ മൊബൈല്‍ ചാര്‍ജറുകള്‍, ലാപ്ടോപ് മൊബൈല്‍ പാഡുകള്‍, ന്യൂസ് പേപ്പറുകള്‍ മാഗസിനുകള്‍ എന്നിവയുടെ കിയോസ്ക്, റോയല്‍ പാം വൃക്ഷങ്ങള്‍, നന്ത്യാര്‍വട്ടം ചെടികള്‍ തുടങ്ങി നിരവധി സവിശേഷതകളോടെയാണ് ഷെല്‍ട്ടര്‍ ഒരുക്കിയിരിക്കുന്നത്. സൗരോര്‍ജത്തിലാണ് പ്രവര്‍ത്തിപ്പിക്കുന്നത്. സ്റ്റാറ്റിക് ഐ.സി സംവിധാനം മുഖേന സുരക്ഷാകാമറകള്‍ സമീപ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടുത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.