കാര്‍ പിന്‍ചക്രത്തിലിടിച്ച് മണ്ണെണ്ണ ടാങ്കര്‍ മറിഞ്ഞു

വെഞ്ഞാറമൂട്: കാറിടിച്ച് പിന്‍ചക്രം ഊരിത്തെറിച്ച മണ്ണെണ്ണ ടാങ്കര്‍ മറിഞ്ഞു. മണ്ണെണ്ണ ചോര്‍ന്നത് പരിഭ്രാന്തി പരത്തി. ഇരുവാഹനങ്ങളിലെയും ¥്രെഡവര്‍മാര്‍ക്ക് പരിക്ക്. 12000 ലിറ്റര്‍ മണ്ണെണ്ണനിറച്ച ടാങ്കറാണ് അപകടത്തില്‍പെട്ടത്. റോഡിലൂടെ നിരങ്ങിനീങ്ങിയ ടാങ്കര്‍ വലതുഭാഗത്തേക്ക് മറിഞ്ഞു. കാറിന്‍െറ ഒരു ഭാഗം പൂര്‍ണമായി തകര്‍ന്നു. കാര്‍¥്രെഡവര്‍ കിളിമാനൂര്‍ തൊളിക്കുഴി പുത്തന്‍ബംഗ്ളാവില്‍ ശ്രീകാന്ത്(32) മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ടാങ്കര്‍ ¥്രെഡവര്‍ കൊല്ലങ്കാവ് പന്തടി വിളവീട്ടില്‍ ബിജുവിന് നിസ്സാരപരിക്കുണ്ട്. ആറ്റിങ്ങല്‍ വെഞ്ഞാറമൂട് റോഡില്‍ വലിയകട്ടയ്ക്കാല്‍ മൈലക്കുഴിയില്‍ വെള്ളിയാഴ്ച രാത്രി 10.30നാണ് അപകടമുണ്ടായത്. മണ്ണെണ്ണ സംഭരിച്ചിരുന്ന ഭാഗത്തെ സെന്‍റര്‍ ലോക്ക് കൃത്യമായി പ്രവര്‍ത്തിച്ചതിനാല്‍ ദുരന്തം ഒഴിവായി. വെഞ്ഞാറമൂട്-ആറ്റിങ്ങല്‍ റോഡില്‍ പുലര്‍ച്ചെവരെ ഗതാഗതം തടസ്സപ്പെട്ടു. ബൈക്കിനെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ എറണാകുളത്തുനിന്ന് നെടുമങ്ങാട് സിവില്‍ സപൈ്ളസ് ഗോഡൗണിലേക്ക് മണ്ണെണ്ണയുമായിവന്ന ടാങ്കറിന്‍െറ പിന്‍ചക്രങ്ങളില്‍ ഇടിക്കുകയായിരുന്നു. മറിഞ്ഞടാങ്കറില്‍നിന്ന് മണ്ണെണ്ണ ചോര്‍ന്നത് പ്രദേശത്ത് പരിഭ്രാന്തിപരത്തി. ആറ്റിങ്ങല്‍, നെടുമങ്ങാട് ഫയര്‍സ്റ്റേഷനുകളില്‍നിന്നത്തെിയ നാല് ഫയര്‍ഫോഴ്സ് യൂനിറ്റുകളുടെ സഹായത്തോടെ മണ്ണെണ്ണ മറ്റൊരുടാങ്കറിലേക്ക് മാറ്റിയശേഷമാണ് ക്രെയിന്‍ ഉപയോഗിച്ച് ടാങ്കര്‍ ഉയര്‍ത്തിയത്. രാത്രി 10.30ന് ആരംഭിച്ച ദുരന്തനിവാരണപ്രവര്‍ത്തനങ്ങള്‍ പുലര്‍ച്ചെ 5.30നാണ് അവസാനിച്ചത്. സിവില്‍സപൈ്ളസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തത്തെി നാശനഷ്ടങ്ങള്‍ തിട്ടപ്പെടുത്തിയശേഷം മണ്ണെണ്ണടാങ്കര്‍ സ്ഥലത്തുനിന്ന് നീക്കംചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.