വലിയതുറ: നിരോധിക്കപ്പെട്ട മരുന്നുകള്‍ രഹസ്യവില്‍പന നടത്തുന്നതിനിടെ മെഡിക്കല്‍ സ്റ്റോര്‍ ഉടമ പിടിയില്‍. വെട്ടുകാട്, ബാലന്‍നഗര്‍ സ്വദേശി പോള്‍(45)നെയാണ് വലിയതുറ പൊലീസ് പിടികൂടിയത്. വലിയവേളിയില്‍ മെഡിക്കല്‍ സ്റ്റോര്‍ നടത്തുന്ന ഇയാള്‍ ഡോക്ടറുടെ കുറിപ്പടി ഉണ്ടെങ്കില്‍ മാത്രം കുറഞ്ഞ അളവില്‍ മാനസികരോഗികള്‍ക്ക് നല്‍കാവുന്ന ഗുളികകളും സിറപ്പുകളും ഒരുവിധ നിയന്ത്രണങ്ങളും ഇല്ലാതെ വീട്ടില്‍ വെച്ച് യുവാക്കള്‍ക്കും സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും വില്‍പന നടത്തുകയായിരുന്നു. രഹസ്യവിവരം കിട്ടിയതിന്‍െറ അടിസ്ഥാനത്തില്‍ വലിയതുറ എസ്.ഐ ധനപാലനും സംഘവും നടത്തിയ പരിശോധനയില്‍ വീട്ടിനുള്ളില്‍ സൂക്ഷിച്ചിരുന്ന 1500 ലധികം ഗുളികകളും 100 ബോട്ട്ല്‍ കഫ്സിറപ്പുകളും പിടിച്ചെടുത്തു. ലഹരിവസ്തുക്കള്‍ക്ക് പകരമായി ഇത് വാങ്ങി ഉപയോഗിക്കുന്ന സംഘങ്ങള്‍ക്ക് നല്‍കാനാണ് വീട്ടിനുള്ളില്‍ സൂക്ഷിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. മെഡിക്കല്‍ സ്റ്റോറുകളിലെക്കാള്‍ അഞ്ചിരട്ടിയിലധികം വില ഈടാക്കിയായിരുന്നു വില്‍പന. ഇയാള്‍ക്ക് മരുന്നുകള്‍ വിതരണം ചെയ്യുന്നയാളെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.