കോവളം ഇടക്കല്ലില്‍ ഇനിയും സഞ്ചാരികള്‍ക്ക് ഇടമില്ല

കോവളം: സീസണ്‍ തുടങ്ങിയിട്ടും കോവളം ഇടക്കല്ലില്‍ സുരക്ഷാ സംവിധാനങ്ങള്‍ സ്ഥാപിച്ചില്ല. ഇവിടേക്ക് നാലുമാസമായി സഞ്ചാരികളെ കയറ്റിവിടുന്നില്ല. 
 കഴിഞ്ഞ ജൂലൈ 18ന് കോവളം ലൈറ്റ്ഹൗസ് ബീച്ചില്‍ ഇടക്കല്ല് പാറക്കൂട്ടങ്ങള്‍ക്കുസമീപം കടലില്‍ കുളിക്കുകയായിരുന്ന രണ്ടുപേര്‍ തിരയില്‍പെട്ട് മരിക്കുകയും മൂന്നുപേരെ കാണാതാകുകയും ചെയ്തിരുന്നു. ഇതിന്‍െറ പശ്ചാത്തലത്തില്‍ തീരത്തത്തെുന്ന സഞ്ചാരികളുടെ സുരക്ഷക്ക് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ബന്ധപ്പെട്ട അധികൃതര്‍ പറഞ്ഞിരുന്നു. 
വിദ്യാര്‍ഥിസംഘവും രക്ഷിക്കാന്‍ ശ്രമിച്ച ബാസ്കറ്റ്ബാള്‍ ദേശീയ കോച്ചുമുള്‍പ്പെടെ അഞ്ചുപേരെയാണ് തിരയില്‍പെട്ട് അന്ന് കാണാതായത്. ഇവരില്‍ രണ്ടുപേരുടെ മൃതദേഹം പിന്നീട് കണ്ടത്തെി. സംഭവത്തത്തെുടര്‍ന്ന് ടൂറിസംവകുപ്പ്, പൊലീസ് എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് സുരക്ഷാ നിര്‍ദേശങ്ങള്‍ ഉണ്ടായത്. ബീച്ചിലേക്കുള്ള മൂന്ന് പ്രധാന കവാടങ്ങള്‍ക്കുമുന്നിലും നാലുഭാഷകളില്‍ മുന്നറിയിപ്പുബോര്‍ഡുകള്‍, ഇടക്കല്ല് ഭാഗത്തുള്‍പ്പെടെ പൊലീസ് മുന്നറിയിപ്പ് രേഖപ്പെടുത്തിയ വേലികള്‍, ബീച്ചില്‍ പബ്ളിക് അനൗണ്‍സ്മെന്‍റ് സംവിധാനം, ഹവ്വാ ബീച്ചില്‍ പൊലീസ് ഡ്യൂട്ടി പോസ്റ്റ്, രാത്രി ഏഴുമണിയോടെ തീരത്തു നിന്ന് സഞ്ചാരികള്‍ കരയിലേക്ക് കയറാന്‍ ഇടവിട്ട് സൈറന്‍ തുടങ്ങിയ നിര്‍ദേശങ്ങളാണ് നടപ്പാക്കാന്‍ തീരുമാനമായത്. എന്നാല്‍, നാലുമാസം പിന്നിട്ടിട്ടും ഇവ എന്നുസ്ഥാപിക്കുമെന്ന് ബന്ധപ്പെട്ടവര്‍ക്ക് പറയാനാകുന്നില്ല. ഇടക്കല്ല് പാറക്കൂട്ടത്തിനുസമീപം അപകടമുണ്ടായതിനുപിന്നാലെ ആ ഭാഗത്തേക്ക് സഞ്ചാരികളെ കയറ്റിവിടുന്നില്ല. ലൈഫ് ഗാര്‍ഡുകള്‍ സ്വന്തം നിലക്ക് കെട്ടിയ താല്‍ക്കാലിക വേലി മാത്രമാണ് ഇവിടത്തെ സുരക്ഷ. ഇവ തിരയടിച്ച് പൊട്ടിപ്പോയിട്ടുണ്ട്. അബദ്ധത്തില്‍ ഈ ഭാഗത്തേക്ക് ആരെങ്കിലും എത്തിയാല്‍ അപകട സാധ്യത ഏറെയാണ്. സീസണ്‍ ആരംഭിച്ച കോവളത്തേക്ക് സഞ്ചാരികള്‍ എത്തിത്തുടങ്ങി. ഗ്രോവ് ബീച്ച് റോഡ് സംരക്ഷണഭിത്തി തകര്‍ന്ന് ഗതാഗതയോഗ്യമല്ലാതായിട്ടും മാസങ്ങളായി. ഇതിന്മേലും നടപടിയില്ല. കോവളംതീരത്തെ പരാധീനതകള്‍ പരിഹരിക്കുന്നതിന് കഴിഞ്ഞ 15ന് ഉന്നതതല യോഗം വിളിക്കുമെന്ന ടൂറിസം അധികൃതരുടെ പ്രഖ്യാപനവും ജലരേഖയായി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.