കരമനയില്‍ വീട് കുത്തിത്തുറന്ന് 11 പവനും പണവും കവര്‍ന്നു

കരമന: ആളില്ലാത്ത വീടിന്‍െറ മുന്‍വാതില്‍ കുത്തിത്തുറന്ന് പതിനൊന്ന് പവനും 21,000 രൂപയും കവര്‍ച്ച ചെയ്തു. കരമന തളിയല്‍ അരശുംമൂട് മിത്രനഗറില്‍ കന്തസ്വാമിയുടെ വീട്ടിലാണ് കവര്‍ച്ച. കന്തസ്വാമിയും കുടുംബവും ഇക്കഴിഞ്ഞ തിങ്കളാഴ്ച വീട് പൂട്ടി ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിന് പോയിരുന്നു. ചൊവ്വാഴ്ച രാത്രി രണ്ടിന് വീട്ടിലത്തെിയപ്പോഴാണ് വാതില്‍ തകര്‍ത്ത നിലയില്‍ കണ്ടത്. ഉടനെ കരമന പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. കട്ടിലിനടിയില്‍ വെച്ചിരുന്ന താക്കോല്‍ എടുത്താണ് അലമാര തുറന്ന് സ്വര്‍ണവും പണവും കവര്‍ന്നത്. കഴിഞ്ഞ കുറേമാസങ്ങളായി കരമനയില്‍ മോഷ്ടാക്കളുടെ വിളയാട്ടമാണെന്ന് നാട്ടുകാര്‍ പറയുന്നു. രണ്ട് മാസത്തിനിടയില്‍ അമ്പലങ്ങളിലും വീടുകളിലും മോഷണപരമ്പര അരങ്ങേറിയിരുന്നു. രാത്രികാലങ്ങളില്‍ കരമന പൊലീസ് പട്രോളിങ് ശക്തമാക്കാത്തതാണ് മോഷ്ടാക്കള്‍ വിഹരിക്കാനിടയാക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.