ബോട്ടിടിച്ച് സഞ്ചാരിക്ക് പരിക്കേറ്റ സംഭവം: തുറമുഖ വകുപ്പ് പരിശോധന നടത്തി

കോവളം: കടലില്‍ കുളിക്കുകയായിരുന്ന വിദേശസഞ്ചാരിക്ക് ഉല്ലാസബോട്ടിടിച്ച് പരിക്കേറ്റ സംഭവത്തില്‍ ബോട്ടിന്‍െറ സര്‍വേക്ക് തുറമുഖ വകുപ്പ് അധികൃതരത്തെി. കേസന്വേഷിക്കുന്ന വിഴിഞ്ഞം തീരദേശ പൊലീസ് ബോട്ടിന്‍െറ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടതനുസരിച്ച് തുറമുഖവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ക്യാപ്റ്റന്‍ ഹരി അച്യുതവാര്യര്‍, ചീഫ് മെക്കാനിക്കല്‍ എന്‍ജിനീയര്‍ കെ.ആര്‍. വിനോദ്, പര്‍സര്‍ എം.ടി മോഹന്‍ദാസ് എന്നിവരടങ്ങിയ സംഘമാണ് ഇന്നലെ സര്‍വേക്കത്തെിയത്. ഡ്രൈവറുടെ ലൈസന്‍സ്, ബോട്ടിന്‍െറ പെര്‍മിറ്റ് എന്നിവ റദ്ദാക്കണമെന്നാവശ്യപ്പെട്ട് തുറമുഖവകുപ്പ് പര്‍സര്‍ക്ക് റിപ്പോര്‍ട്ടു നല്‍കിയതായി വിഴിഞ്ഞം തീരദേശ പൊലീസ് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ബന്ധപ്പെട്ട രേഖകള്‍ ലഭിക്കുന്നമുറക്ക് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് തുറമുഖവകുപ്പ് അധികൃതര്‍ അറിയിച്ചു. ക്രിസ്തുമസ് ദിനത്തില്‍ കോവളം ഗ്രോവ് ബീച്ചിലുണ്ടായ അപകടത്തില്‍ കസാഖ്സ്താന്‍ സ്വദേശി വോള്‍ഗക്കാണ്(65) പരിക്കേറ്റത്. തുടയെല്ലിനും വയറിനും ഗുരുതര പരിക്കേറ്റ ഇവര്‍ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ബോട്ട് ഡ്രൈവര്‍ ഹംസക്കെതിരെ കേസെടുത്ത തീരദേശ പൊലീസ് ബോട്ട് കസ്റ്റഡിയിലെടുത്തിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.