തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ പ്രധാന ജലാശയങ്ങളായ ആമയിഴഞ്ചാന്‍ തോടിന്‍േറയും തെക്കനങ്കര കനാലിന്‍േറയും ദുരവസ്ഥക്ക് പരിഹാരം കാണാന്‍ വൈകുന്നത് ഇവയെ കൂടുതല്‍ മാലിന്യ കേന്ദ്രമാക്കുന്നു. നഗരത്തെ വെള്ളക്കെട്ടില്‍നിന്ന് രക്ഷിക്കാനുതകുന്ന ഈ ജലാശയങ്ങള്‍ മാലിന്യ വാഹിയായിട്ട് വര്‍ഷങ്ങളായി. എന്നാല്‍, കോടികളുടെ നവീകരണങ്ങള്‍ പലതവണ നടത്തിയെന്ന് അധികൃതര്‍ അവകാശപ്പെടുമ്പോഴും ശോച്യാവസ്ഥക്ക് ശാശ്വത പരിഹാരം കാണാനാകുന്നില്ല. നഗരത്തിലൂടെ കിലോമീറ്ററുകള്‍ ഒഴുകി ആക്കുളം കായലില്‍ പതിക്കുന്ന ആമയിഴഞ്ചാന്‍ തോട്ടില്‍ പലഭാഗത്തും പ്ളാസ്റ്റിക് മാലിന്യങ്ങള്‍ കെട്ടിക്കിടക്കുകയാണ്. മാംസാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെ ചാക്കില്‍കെട്ടി തള്ളുന്ന ഈ തോട്ടില്‍ പലഭാഗത്തും ഒഴുക്കും നിലച്ചിട്ടുണ്ട്. ഡ്രെയിനേജ് മാലിന്യം കെട്ടിനില്‍ക്കുന്ന ഭാഗങ്ങളില്‍ രൂക്ഷമായ ദുര്‍ഗന്ധം സമീപവാസികളെ ദുരിതത്തിലാക്കുന്നു. കൊതുകിന്‍െറയും ഈച്ചയുടേയും വളര്‍ത്തുകേന്ദ്രമായ ഭാഗങ്ങള്‍ പകര്‍ച്ചവ്യാധികള്‍ക്കും ഇടയാക്കുന്നതായി പരാതിയുണ്ട്. തെക്കനങ്കര കനാലിനും ഇതേ ദുരവസ്ഥതന്നെയാണ്. നഗരത്തിലെ വെള്ളക്കെട്ട് തടയാന്‍ ഓപറേഷന്‍ അനന്തയില്‍ ഉള്‍പ്പെടുത്തി ഈ ജലാശയങ്ങള്‍ നവീകരിക്കാന്‍ പ്രഖ്യാപിച്ച അവസാന പദ്ധതിയും ഇഴയുകയാണ്. വശങ്ങളില്‍ കമ്പിവേലി സ്ഥാപിച്ച് മാലിന്യ തള്ളല്‍ തടയാന്‍ പദ്ധതികള്‍ ആരംഭിച്ചെങ്കിലും പൂര്‍ത്തിയായിട്ടില്ല. പലഭാഗത്തും വേലി തുറന്ന് കിടക്കുന്നത് കാരണം ഇതുവഴി മാലിന്യം തള്ളുകയാണ്. രാത്രി വാഹനങ്ങളിലാണ് മാലിന്യമത്തെിക്കുന്നത്. കാമറകള്‍ സ്ഥാപിച്ച് ഇത്തരം നടപടികള്‍ തടയുമെന്ന് അധികൃതര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും പൂര്‍ണമായും കാര്യക്ഷമമാക്കാന്‍ സാധിച്ചിട്ടില്ല. മാലിന്യം കമ്പി വേലികള്‍ക്കരികില്‍ കൂട്ടിയിട്ട് തീയിടുന്നതും പലഭാഗത്തും തകര്‍ച്ചക്ക് ഇടയാക്കുന്നതായി നാട്ടുകാര്‍ പറയുന്നു. കിഴക്കേകോട്ട, തകരപറമ്പ്, ശ്രീകണ്ഠേശ്വരം ഭാഗങ്ങളിലാണ് ആമയിഴഞ്ചാന്‍ തോട്ടില്‍ കൂടുതല്‍ മാലിന്യം കാണുന്നത്. പലഭാഗത്തും വശങ്ങളിലെ റോഡ് തകര്‍ന്ന നിലയിലായതും അപകടം സൃഷ്ടിക്കുന്നു. ഇവയുടെ ഇരുവശങ്ങളിലും കാടുപിടിച്ച് കിടക്കുന്നത് മാലിന്യം നിക്ഷേപിക്കാന്‍ അവസരമൊരുക്കുന്നതായി നാട്ടുകാര്‍ പറയുന്നു. തെക്കനങ്കര കനാല്‍ അവസനിക്കുന്ന മുട്ടത്തറ പുത്തന്‍പാലം ഭാഗത്ത് മാലിന്യം കുന്നുകൂടി കിടക്കുന്നത് ഒഴുക്കിനെ തടസ്സപ്പെടുത്തുന്നു. ഇത്തരത്തില്‍ പലഭാഗത്തും തടസ്സം നിലനില്‍ക്കുന്നതിനാല്‍ ശക്തമായ മഴയില്‍ സമീപപ്രദേശങ്ങളില്‍ വെള്ളം കയറുക പതിവാണ്. ഡ്രെയിനേജ് മാലിന്യം കടത്തിവിടുന്നത് തടയുന്നതിനൊപ്പം മാലിന്യം നിക്ഷേപം പൂര്‍ണമായി തടയാനായാല്‍ മാത്രമേ ഈ ജലാശയങ്ങളെ കാര്യക്ഷമമായി സംരക്ഷിക്കാനാവൂ. അതേസമയം, വെള്ളപ്പൊക്കം ഉണ്ടാകുമ്പോള്‍ മാത്രം നടത്തുന്ന നവീകരണങ്ങള്‍ അഴിമതിക്ക് ഇടയാകുന്നതായും ആക്ഷേപം ഉയര്‍ന്നിരിക്കുന്നു. പ്രഖ്യാപിച്ച നവീകരണ പദ്ധതികള്‍ അടിയന്തരമായി പൂര്‍ത്തീകരിച്ച് ഇവയുടെ സംരക്ഷണം ഉറപ്പു വരുത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.