റോഡ് ഇടിഞ്ഞുതാഴ്ന്നു; നാല് വീട്ടുകാരെ മാറ്റിപ്പാര്‍പ്പിച്ചു

പേരൂര്‍ക്കട: വഴയില അടുപ്പുകൂട്ടാംപാറയില്‍ ചൊവ്വാഴ്ച അര്‍ധരാത്രിയുണ്ടായ മണ്ണിടിച്ചിലില്‍ റോഡ് ഇടിഞ്ഞുതാഴ്ന്നു. നാല് വീട്ടുകാരെ മാറ്റിപ്പാര്‍പ്പിച്ചു. 16ഓളം വീടുകള്‍ ഒറ്റപ്പെട്ടു. അടുപ്പുകൂട്ടാംപാറ കോളനിയില്‍ റോഡിനടിയിലെ മണ്ണ് അറുപതടി താഴ്ചയിലേക്കാണ് ഇടിഞ്ഞത്. പാറഖനനത്താല്‍ ഗര്‍ത്തമായി തീര്‍ന്ന പാറക്കുളത്തിന്‍െറ കരയിലൂടെ കോളനിയിലെ വീടുകളിലേക്ക് നിര്‍മിച്ചിരുന്ന ഏക റോഡാണ് തകര്‍ന്നത്. ഒരു വീടിന്‍െറ ചുവരില്‍ വിള്ളലുകള്‍ രൂപപ്പെട്ടു. മാധവന്‍, മനോഹരന്‍, വേണു, സന്ധ്യ എന്നിവരുടെ വീടുകള്‍ക്കാണ് അപകട ഭീഷണിയുള്ളത്. ഈ വീട്ടുകാരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. കുളത്തിന് കരയിലായി അപകടങ്ങള്‍ ഒഴിവാക്കാന്‍ മതിലും നിര്‍മിച്ചിട്ടുണ്ട്. ഇതുകാരണം റോഡിനടിയിലെ മണ്ണ് ഇടിഞ്ഞുതാഴുന്ന കാര്യം അറിയാന്‍ ബുദ്ധിമുട്ടാണ്. എന്നാല്‍, രാത്രി നേരിയ മണ്ണിടിച്ചില്‍ ഉണ്ടായത് താമസക്കാരായ ചിലരുടെ ശ്രദ്ധയില്‍പെട്ടതോടെ ആളുകള്‍ ജാഗ്രത പാലിച്ചു. ഇക്കാരണത്താല്‍ ആളപായം ഒഴിവായി. വിവരമറിഞ്ഞ് ബുധനാഴ്ച കെ. മുരളീധരന്‍ എം.എല്‍.എ, കലക്ടര്‍ ഡോ. ബിജു പ്രഭാകര്‍, തഹസില്‍ദാര്‍, പേരൂര്‍ക്കട വില്ളേജ് ഓഫിസര്‍, കൗണ്‍സിലര്‍മാരായ അനില്‍കുമാര്‍, വി. വിജയകുമാര്‍, ബി.ജെ.പി സംസ്ഥാന വക്താവ് വി.വി. രാജേഷ്, സി.പി.ഐ പേരൂര്‍ക്കട ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.ജെ. സന്തോഷ്, കേരള ജല അതോറിറ്റി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സ്ഥലത്ത് എത്തി. പ്രദേശത്ത് രാത്രി വെളിച്ചം കുറവായതിനാല്‍ വൈദ്യുതിബോര്‍ഡ് താല്‍കാലിക ലൈറ്റുകള്‍ സ്ഥാപിച്ചു. ദുരന്തനിവാരണ സമിതി ഉദ്യോഗസ്ഥരും സ്ഥലത്തത്തെി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. അടുപ്പുകൂട്ടാംപാറ കോളനി നിവാസികളുടെ ദുരിതത്തിന് ഉടന്‍ പരിഹാരം കണ്ടത്തെുമെന്ന് എം.എല്‍.എ അറിയിച്ചു. ഇതിനായി റവന്യൂ ഉദ്യോഗസ്ഥരുടെ യോഗം കലക്ടറുടെ ക്യാമ്പ് ഹൗസില്‍ ചേര്‍ന്ന് മണ്ണിടിഞ്ഞ ഭാഗത്ത് സംരക്ഷണ ഭിത്തി നിര്‍മിക്കാന്‍ എസ്റ്റിമേറ്റ് തയാറാക്കി നല്‍കാന്‍ മീറ്റിങ്ങില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അപകടത്തില്‍പെട്ട വീടുകളുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തഹസില്‍ദാര്‍ക്കും കലക്ടര്‍ നിര്‍ദേശം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.