പാറശ്ശാല: താലൂക്ക് ആശുപത്രിക്ക് ആരോഗ്യവകുപ്പ് അനുവദിച്ച 60 ലക്ഷം രൂപ നഷ്ടമാകുന്നു. ദ്രവമാലിന്യം ശുദ്ധീകരിക്കുന്നതിനായി സ്ഥാപിക്കാനുള്ള പ്ളാന്‍റ് (എഫ്ളവെന്‍റ് വാട്ടര്‍ ട്രീറ്റ്മെന്‍റ് പ്ളാന്‍റ്) നിര്‍മാണത്തിനാണ് തുക അനുവദിച്ചത്. 2013ലാണ് ആരോഗ്യവകുപ്പ് തുക അനുവദിച്ചത്. 2013ല്‍ വകുപ്പ് മന്ത്രി നിര്‍മാണോദ്ഘാടനവും നടത്തി. പി.ഡബ്ള്യു.ഡി ബില്‍ഡിങ് നിര്‍മാണ വിഭാഗത്തിന് ചുമതല കൈമാറുകയായിരുന്നു. എന്നാല്‍, രണ്ട് വര്‍ഷമായിട്ടും നിര്‍മാണം ആരംഭിച്ചില്ല. ഇതോടെ തുക ലാപ്സാകുന്നുവെന്നാണ് ആരോപണം. പി.ഡബ്ള്യു.ഡിക്ക് പ്ളാന്‍റ് നിര്‍മിക്കുന്നതിനുള്ള സാങ്കേതിക പരിജ്ഞാനമില്ലാത്തത് മൂലം നിര്‍മാണം നീട്ടിക്കൊണ്ടുപോയെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. വീണ്ടും 2014 ല്‍ പ്ളാന്‍റിന് തുക അനുവദിച്ചതറിഞ്ഞ് ആരോഗ്യവകുപ്പ് അധികൃതര്‍ പ്ളാന്‍റ് നിര്‍മാണത്തില്‍ പരിചയമുള്ളവരെ ഏല്‍പ്പിക്കാമെന്ന് ആവശ്യപ്പെട്ട് പി.ഡബ്ള്യു.ഡി അധികൃതരെ സമീപിച്ചിരുന്നു. എന്നാല്‍, പരിചയസമ്പന്നരാണോയെന്ന് പരിശോധിച്ചശേഷമേ നിര്‍മാണച്ചുമതല ഏല്‍പ്പിക്കൂവെന്ന് പറഞ്ഞ് കൈയൊഴിയുകയായിരുന്നു. മാത്രമല്ല വലിയ തുകക്കുള്ള പണി ആരംഭിക്കുന്നതിന് ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ അനുമതിക്കായി അയക്കുകയായിരുന്നു. എന്നാല്‍, ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ പരിശോധനയില്‍ പി.ഡബ്ള്യു.ഡി നിര്‍മാണ ചുമതല നല്‍കിയിരുന്ന വ്യക്തിക്ക് സാങ്കേതിക പരിജ്ഞാനമില്ളെന്ന് കണ്ടത്തെുകയും അനുമതി നിഷേധിക്കുകയും ചെയ്തു. ഇപ്പോള്‍ ഈ നിര്‍മാണത്തിന്‍െറ ഫയല്‍ എവിടെയെന്നോ ഇതിന്‍െറ സ്ഥിതി എന്താണെന്നോ ആരോഗ്യ വകുപ്പിനോ പി.ഡബ്ള്യു.ഡിക്കോ അറയാന്‍ കഴിയാത്ത അവസ്ഥയാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇനി അനുമതി ലഭിച്ചാല്‍ തന്നെ ഈ തുകക്ക് പ്ളാന്‍റ് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സാധിക്കില്ല. പാറശ്ശാല താലൂക്ക് ആശുപത്രിയിലെ കക്കൂസ് മാലിന്യം ഉള്‍പ്പെടെയുള്ളവ ആശുപത്രിക്കുള്ളില്‍വെച്ചുതന്നെ സംസ്കരിച്ച് ശുചീകരിച്ച് പുറത്താക്കുന്ന പദ്ധതിയാണ് നഷ്ടമായത്. മാലിന്യ നിര്‍മാര്‍ജനത്തിനും ശുചിത്വത്തിനും നിരവധി തവണ സംസ്ഥാന സര്‍ക്കാറിന്‍െറയും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍െറയും അവാര്‍ഡുകള്‍ താലൂക്ക് ആശുപത്രിക്ക് ലഭിച്ചിരുന്നു. അധികൃതരുടെ അനാസ്ഥ കാരണം നഷ്ടമായ പ്ളാന്‍റ് പുന$സ്ഥാപിക്കണമെന്നാണ് ആവശ്യം ശക്തമാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.