മദ്യലഹരിയില്‍ അഡീ.എസ്.ഐയെ പൊലീസുകാരന്‍ കല്ല് കൊണ്ടിടിച്ചു

നേമം: പൊലീസുകാരന്‍ അഡീ.എസ്.ഐയെ മുഖത്ത് കല്ല് കൊണ്ടിടിച്ച് പരിക്കേല്‍പിച്ചു. നരുവാമൂട് സ്റ്റേഷനിലെ അഡീ. എസ്.ഐ പ്രദീപിനെയാണ് പാറവ് ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാരന്‍ ഗോപകുമാര്‍ ആക്രമിച്ചത്. പ്രദീപിന്‍െറ കണ്ണിന് താഴെ പരിക്കേറ്റു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു. രണ്ട് തുന്നലുണ്ട്. തിങ്കളാഴ്ച രാത്രി 10.30നാണ് സംഭവം. ഡ്യൂട്ടി കഴിഞ്ഞ് പോകാന്‍ തുടങ്ങിയ ഗോപകുമാര്‍ ബൈക്കിന്‍െറ താക്കോല്‍ കാണാത്തതിനെ തുടര്‍ന്ന് പ്രദീപിനോട് ചോദിച്ചു. താനെടുത്തിട്ടില്ളെന്ന് മറുപടി പറഞ്ഞ പ്രദീപിനെ ഗോപകുമാര്‍ ആക്രമിക്കുകയായിരുന്നെന്ന് നരുവാമൂട് പൊലീസ് പറഞ്ഞു. ഗോപകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനക്ക് വിധേയനാക്കിയപ്പോള്‍ മദ്യപിച്ചിരുന്നതായി തെളിഞ്ഞു. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.