വിഴിഞ്ഞം: മത്സ്യബന്ധന തുറമുഖത്തെ 200ലേറെ വര്‍ഷം പഴക്കമുള്ള കിണറിന്‍െറ കൈവരി കണ്ടത്തെി. ഏകദേശം പഴക്കമുള്ളതാണ് ഇതെന്നു സ്ഥലം സന്ദര്‍ശിച്ച കേരള സര്‍വകലാശാല ആര്‍ക്കിയോളജി വിഭാഗം പ്രഫസര്‍ അജിത്കുമാര്‍ പറഞ്ഞു. വെട്ടുകല്ലുകൊണ്ട് നിര്‍മിച്ച കിണറിന്‍െറ അരമതിലാണ് മേല്‍ മണ്ണു മാറിയതിനത്തെുടര്‍ന്ന് ഇവിടെ തെളിഞ്ഞത്. കിണറിനകം മണ്ണുനിറഞ്ഞ അവസ്ഥയിലാണ്. തീരത്തോടടുത്ത് ഇവിടെ കിണര്‍നിര്‍മാണം പതിവില്ളെന്നും വെട്ടുകല്ല് ഈ ഭാഗത്ത് ഉപയോഗിക്കാറില്ളെന്നും മുതിര്‍ന്ന മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. ആ നിലക്ക് പുരാതന നിര്‍മിതിയാണെന്ന നിലക്കായിരുന്നു പരിശോധന. 18ാം നൂറ്റാണ്ടില്‍ ഡച്ച് അധിനിവേശക്കാലത്തോ മറ്റോ പണിതതാവാം ഇതെന്നാണ് നിഗമനമെന്ന് അജിത്കുമാര്‍ പറഞ്ഞു. മുമ്പ് ഈ ഭാഗത്ത് നിരവധി മത്സ്യത്തൊഴിലാളി കുടിലുകള്‍ ഉണ്ടായിരുന്നതാണെന്നും മത്സ്യബന്ധന തുറമുഖത്തിനോടനുബന്ധിച്ച് കുടിയൊഴിപ്പിക്കപ്പെട്ടതിനു പിന്നാലെ ഈ ഭാഗത്ത് ധാരാളം മണ്ണ് കടലെടുത്തു. ഇതോടെയാണ് അടിത്തട്ടിലായിരുന്ന പുരാതന കിണറിന്‍െറ അരമതില്‍ ഭാഗം തെളിഞ്ഞു വന്നതെന്നും മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. സംസ്ഥാന ആര്‍ക്കിയോളജി വകുപ്പു നേതൃത്വത്തില്‍ ഉത്ഖനനം നടത്തിയാല്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെട്ടേക്കുമെന്നാണ് ബന്ധപ്പെട്ടവരുടെ വിലയിരുത്തല്‍. ആയ് രാജാക്കന്മാരുടെ ആസ്ഥാനവും തുറമുഖ നഗരവുമായിരുന്ന വിഴിഞ്ഞത്ത് തുറമുഖ പദ്ധതിക്ക് ഡ്രഡ്ജിങ് നടത്തുമ്പോള്‍ കടലിനടിയില്‍ ഒളിഞ്ഞു കിടക്കുന്ന ഒമ്പതാം നൂറ്റാണ്ടിലെ ചരിത്രാവശിഷ്ടങ്ങള്‍ പലതും പുറത്തുവരുമെന്ന് ‘മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആയ് രാജാക്കന്മാരുടെ ആസ്ഥാനമായിരുന്ന വിഴിഞ്ഞം തുറമുഖ നഗരത്തെ രാജരാജ ചോളന്‍ ആക്രമിച്ച് കീഴടക്കുകയായിരുന്നു. പുരാതന തുറമുഖത്ത് നങ്കൂരമിട്ടിരുന്ന നിരവധി പായ്ക്കപ്പലുകളെ ചോളന്മാര്‍ അഗ്നിക്കിരയാക്കിയിട്ടുണ്ടെന്ന് ശിലാലിഖിതങ്ങളില്‍ പറയുന്നതായി അജിത്കുമാര്‍ പറഞ്ഞു. ഇത്തരത്തില്‍ അഗ്നിക്കിരയായ പായ്ക്കപ്പലുകളുടെ അവശിഷ്ടങ്ങളാവാം കടലിന്നടിയില്‍നിന്നും കിട്ടുന്ന കരിസമാനമായ മരക്കഷണങ്ങളെന്നും അദ്ദേഹം പറയുന്നു. നേരത്തേ തീരദേശ പൊലീസ് സ്റ്റേഷന്‍ നിര്‍മാണ കാലത്ത് പൈലിങ്ങിനായി എടുത്ത കുഴിയില്‍നിന്ന് കണ്ടെടുത്ത നാരുപോലുള്ള ഘടനയുള്ള മരക്കഷണങ്ങളുടേതിനു സമാനമായവ മുല്ലൂര്‍ കടലിന്നടിയില്‍നിന്ന് പുറന്തള്ളിയവയില്‍പ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.