അന്താരാഷ്ട്ര കുടിയേറ്റ തൊഴിലാളി ദിനം ആചരിച്ചു

തിരുവനന്തപുരം: ‘ഗാര്‍ഹിക തൊഴിലാളികള്‍ക്ക് സുരക്ഷിത കുടിയേറ്റം സാധ്യമാണ്’ എന്ന മുദ്രാവാക്യം ഉയര്‍ത്തി സേവാ യൂനിയന്‍െറ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര കുടിയേറ്റ തൊഴിലാളി ദിനാചരണം സംഘടിപ്പിച്ചു. സെക്രട്ടേറിയറ്റിന് മുന്നില്‍ സംഘടിപ്പിച്ച പോസ്റ്റര്‍ പ്രദര്‍ശനം മാധ്യമപ്രവര്‍ത്തകയും പൊതുപ്രവര്‍ത്തകയുമായ ആര്‍. പാര്‍വതിദേവി ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി കുടിയേറ്റ തൊഴിലാളികളുടെ രജിസ്ട്രേഷന്‍ നടത്തണമെന്നും അവര്‍ അഭിപ്രായപ്പെട്ടു. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ നിയമനിര്‍മാണം നടത്തണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. യു.ടി.യു.സി നേതാവ് പോള്‍, സഖി സ്ത്രീ പഠനകേന്ദ്രം ഡയറക്ടര്‍ മേഴ്സി അലക്സാണ്ടര്‍, സീറ്റാദാസന്‍, റീനാ അനില്‍ എന്നിവര്‍ സംസാരിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികളും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.