കഴക്കൂട്ടം: പ്രാഥമിക സുരക്ഷാ സംവിധാനങ്ങള്‍ പോലുമില്ലാതെ റോഡിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന നീന്തല്‍ പരിശീലന കേന്ദ്രം നാട്ടുകാര്‍ക്ക് തലവേദനയാകുന്നു . വര്‍ഷങ്ങളായി ഇക്കാര്യം അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും പരിഹാരമുണ്ടായില്ല. റോഡിനോട് ചേര്‍ന്നാണ് കൊയ്ത്തൂര്‍ക്കോണത്ത് അണ്ടൂര്‍ക്കോണം പഞ്ചായത്തിന്‍െറ നീന്തല്‍ പരിശീലന കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. നൂറിലധികം വിദ്യാര്‍ഥികളാണ് രാവിലെയും വൈകുന്നേരവുമായി രണ്ട് ക്ളബുകളുടെ കീഴില്‍ നീന്തല്‍ പരിശീലിക്കുന്നത്. എന്നാല്‍, പരിശീലനത്തിനിടെ ഇതുവരെ അപകടമുണ്ടായിട്ടില്ളെന്ന് നാട്ടുകാര്‍ പറയുന്നു. 30 വര്‍ഷം മുമ്പ് പഞ്ചായത്തുതല നീന്തല്‍ മത്സരത്തിന് വേദിയായിട്ടുള്ളതാണ് കൊയ്ത്തൂര്‍ക്കോണം ചെക്കാലക്കോണം കുളം. മധ്യഭാഗത്തേക്ക് ചെല്ലുംതോറും ആഴം വര്‍ധിക്കുന്ന തരത്തിലാണ് കുളത്തിന്‍െറ നിര്‍മിതി. അതിനാല്‍തന്നെ ഇക്കാര്യം മനസ്സിലാക്കാതെ നിരവധി പേര്‍ പ്രാഥമിക പരിശീലനത്തിനും കുളിക്കാനുമായി എത്തുന്നത്. മുരുക്കുംപുഴയിലേയും പോത്തന്‍കോട്ടേയും മാനേജ്മെന്‍റ് സ്കൂളുകളിലെ കുട്ടികള്‍ പ്രവൃത്തി ദിനങ്ങളില്‍ പോലും കുളിക്കാന്‍ എത്താറുണ്ടത്രെ. എന്നാല്‍, കുളം പരിചിതമല്ലാത്തവരെ നാട്ടുകാര്‍ പിന്‍തിരിപ്പിക്കാന്‍ ശ്രമിക്കാറുണ്ട്. അതേസമയം, പിന്തിരിപ്പിക്കുന്നവരോട് ചില വിദ്യാര്‍ഥികള്‍ അസഭ്യം വിളിക്കുന്നതും ഇവരുമായി വാക്കേറ്റമുണ്ടാകുന്നതും പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. മദ്യപിച്ചും പലരും കുളത്തിലിറങ്ങാറുണ്ടത്രെ. നീന്തല്‍ പരിശീലനക്കുളത്തിന് ചുറ്റും വേലിയടക്കമുള്ള സരക്ഷാ സംവിധാനങ്ങള്‍ നിര്‍മിക്കുന്നതില്‍ അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ട്. പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് പോലും എപ്പോഴും ഇറങ്ങാവുന്ന വിധത്തില്‍ പ്രവര്‍ത്തിക്കുന്ന പരിശീലന കേന്ദ്രത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥനെ നിയമിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു. പേരിന് കരയില്‍ ഒരു മുന്നറിയിപ്പ് ബോര്‍ഡ് മാത്രമാണ് അധികൃതര്‍ സ്ഥാപിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.