ജനം പ്രതിഷേധിച്ചു: സ്വകാര്യ കുടിവെള്ള വിതരണ കമ്പനിക്ക് ജല അതോറിറ്റി വെള്ളം നല്‍കില്ല

പാറശ്ശാല: ജനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ജല അതോറിറ്റി പാറശ്ശാലയിലെ സ്വകാര്യ കുടിവെള്ള വിതരണ കമ്പനിക്ക് വെള്ളം നല്‍കാമെന്ന് കരാറില്‍നിന്ന് പിന്മാറി. നെയ്യാറിലെ കാഞ്ഞിരമൂട് കടവില്‍നിന്ന് കമ്പനിക്ക് വെള്ളം നല്‍കണമെന്നായിരുന്നു കരാര്‍. പാറശ്ശാലക്ക് സമീപം പാറമുട്ടിവിള ആരംഭിക്കുന്ന റെയില്‍വേക്ക് കുടിവെള്ളം നല്‍കുന്നതിന് കരാര്‍ എടുത്തിട്ടുള്ള കമ്പനിക്കാണ് നിയമം കാറ്റില്‍ പറത്തി ദിനംപ്രതി ഒരു ലക്ഷം ലിറ്റര്‍ ജലം നെയ്യാറിലെ കാഞ്ഞിരമൂട് പമ്പ് ഹൗസില്‍നിന്ന് വെള്ളം നല്‍കാമെന്ന് അധികൃതര്‍ തീരുമാനിച്ചിരുന്നത്. പ്രതിഷേധം ശക്തമായതോടെ തീരുമാനം റദ്ദ് ചെയ്യാന്‍ കഴിഞ്ഞദിവസം രാവിലെ വകുപ്പ് മന്ത്രിയുടെ ഓഫിസില്‍നിന്ന് നിര്‍ദേശിക്കുകയായിരുന്നു. ഒരു വര്‍ഷം മുമ്പാണ് പാറശ്ശാല റെയില്‍വേ സ്റ്റേഷന് സമീപം പ്രവര്‍ത്തിക്കുന്ന കമ്പനി ജലം ആവശ്യപ്പെട്ട് ജല അതോറിറ്റിക്ക് അപേക്ഷ നല്‍കിയത് വാണിജ്യ ആവശ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1000 ലിറ്റര്‍ ജലത്തിന് 60 രൂപ നിരക്കില്‍ വിതരണം ചെയ്യാന്‍ ജല അതോറിറ്റി തീരുമാനമെടുക്കുകയും അഞ്ചര ലക്ഷത്തോളം രൂപ ഡെപ്പോസിറ്റായി വാങ്ങുകയും ചെയ്തു. നെയ്യാറ്റിന്‍കര താലൂക്കിലും സമീപ പ്രദേശങ്ങളിലും ജലമത്തെിക്കാന്‍ അടുത്തുതന്നെ കമീഷന്‍ കാളിപ്പാറ കുടിവെള്ള പദ്ധതി പ്രവര്‍ത്തന ക്ഷമമാക്കുന്നതുവരെ താല്‍ക്കാലിക സംവിധാനമെന്ന നിലയിലാണ് കാഞ്ഞിരമൂട്ട് കടവില്‍നിന്ന് ജലവിതരണം നടത്തുന്നത്. നെയ്യാറ്റിന്‍കര, നെടുമങ്ങാട്, കാട്ടാക്കട എന്നീ താലൂക്കുകള്‍ കേന്ദ്രീകരിച്ച് ജലവിതരണത്തിനാണ് കാളിപ്പാറ കുടിവെള്ള പദ്ധതി വഴി ലക്ഷ്യമിട്ടിരിക്കുന്നത്. ജലക്ഷാമം രൂക്ഷമായ താലൂക്കുകളിലെ പഞ്ചായത്തുകളിലും കുടിവെള്ളം എത്തിക്കാന്‍ വേണ്ടിയാണ് പദ്ധതി രൂപവത്കരിച്ചത്. എന്നാല്‍, ഇതില്‍നിന്ന് വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിക്ക് നല്‍കാനുള്ള തീരുമാനം. വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കി റെയില്‍വേയുടെ പേരിലാണ് ജലഅതോറിറ്റി നടപടി ക്രമങ്ങള്‍ നടത്തിയിരിക്കുന്നതെങ്കിലും സ്വകാര്യ കമ്പനിയാണ് പദ്ധതി നടപ്പാക്കുന്നത്. ബി.ഒ.ടി മാതൃകയിലുള്ള കമ്പനിയില്‍ റെയില്‍വേക്ക് ഒരു ഇടപാടും ഇല്ളെന്നും നിശ്ചിത തുകക്ക് ജലം നല്‍കേണ്ട കരാര്‍ മാത്രമാണ് കമ്പനിയുമായുള്ളതെന്നും ആരോപണമുണ്ട്. ചെങ്കല്‍ പഞ്ചായത്തിലെ നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് ശുദ്ധജലം വിതരണം നടത്തുന്ന കാഞ്ഞിരമൂട് കടവ് പമ്പ് ഹൗസില്‍നിന്ന് സ്വകാര്യ കമ്പനിക്ക് കുടിവെള്ളം നല്‍കുന്നത്. നിലവിലുള്ള സംവിധാനത്തെ ബാധിക്കുമെന്ന് നാട്ടുകാര്‍ പറയുന്നു. ഒരു ദിവസം ഒരു ലക്ഷം ലിറ്റര്‍ വെള്ളമെടുക്കാനാണ് കരാറെങ്കിലും സ്വകാര്യ കമ്പനി വന്‍തോതില്‍ ജലം ചൂഷണം ചെയ്യുമെന്ന ആശങ്കയും നിലവിലുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.