വിഴിഞ്ഞം: അപായമുന്നറിയിപ്പ് നല്‍കി മുല്ലൂര്‍ കടപ്പുറത്ത് അദാനി പോര്‍ട്സിന്‍െറ വേലി. തടസ്സം വകവെക്കാതെ സന്ദര്‍ശകര്‍. തുറമുഖ പദ്ധതി പ്രദേശമായ മുല്ലൂര്‍ കടപ്പുറം കാണാന്‍ വന്‍ ജനത്തിരക്കാണ്. കടലില്‍നിന്ന് ഡ്രഡ്ജ് ചെയ്യുന്ന മണ്ണ് കൊണ്ട് കടല്‍ നികത്തുന്നത് കാണാനാണ് സന്ദര്‍ശകര്‍ ഒഴുകിയത്തെുന്നത്. കടല്‍ നികന്ന് കര മുന്നിലോട്ടു ഇറങ്ങിക്കൊണ്ടിരിക്കുകയാണ്. നിലവില്‍ ഈ ഭാഗത്ത് പത്ത് മീറ്ററോളം ആഴം ഉണ്ടെന്നാണ് സൂചന. നിയന്ത്രണം ഇല്ലാതെ കടലില്‍ സന്ദര്‍ശകര്‍ ഇറങ്ങുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് അദാനി പോര്‍ട്സിന്‍െറ മുന്നറിയിപ്പ് ബോര്‍ഡും മറികടക്കല്‍ നിരോധിച്ചുള്ള റിബണും കെട്ടി. ജനം കടന്നുകയറാതിരിക്കാന്‍ ഈ ഭാഗത്ത് നീളത്തില്‍ വലിയ കുഴി കുഴിച്ച് മണല്‍ത്തിട്ടയും കെട്ടി. എന്നാല്‍, ഇവിടം കാണാനത്തെിയ ജനം ഇതൊന്നും വകവെക്കാതെ ബാരിക്കേഡ് മറികടന്ന് കടലിലേക്ക് ഇറങ്ങുകയാണ്. ദൂരെക്കിടന്ന് കടല്‍ തുരക്കുന്ന ഡ്രഡ്ജറിന്‍െറ പ്രവര്‍ത്തനവും ഇതുതുരന്ന് പുറന്തള്ളുന്ന മണ്ണും തീരത്ത് വന്നടിയുന്ന കാഴ്ചയുമാണ് ജനം ആസ്വദിക്കുന്നത്. കടലിന്‍െറ അടിത്തട്ടില്‍നിന്ന് കിട്ടുന്ന ശംഖ് മുതലായവ ശേഖരിക്കാന്‍ ചിലര്‍ ഈ ഭാഗത്ത് കടലില്‍ ചാടാറുണ്ട്. കുട്ടികളുള്‍പ്പെടെയുള്ളവര്‍ അപകടസാധ്യത വകവെക്കാതെ ഇവിടെ എത്തുന്നത് തടയണമെന്ന് ആവശ്യമുയര്‍ന്നു. ഇതിനായി പൊലീസ് സാന്നിധ്യം വേണമെന്നും ആവശ്യമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.