തിരുവനന്തപുരം: ഓണക്കോടിയും സ്നേഹപ്പൂക്കളുമായി സ്പീക്കറും ആഭ്യന്തര മന്ത്രിയും നടന്‍ ജഗതി ശ്രീകുമാറിനെ തേടിയത്തെി. തിരുവോണ നാളിലാണ് മലയാള സിനിമയുടെ അമ്പിളിക്കലക്ക് ഓണക്കോടിയും ഓണാശംസകളും നേരാന്‍ സ്പീക്കര്‍ എന്‍. ശക്തനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും പേയാട് ചെറുകോടിലെ ജഗതിയുടെ വീട്ടിലത്തെിയത്. ജഗതിയുടെ ഗുരുനാഥന്‍ ജോര്‍ജ് ഓണക്കൂര്‍, സംവിധായകന്‍ ബാലു കിരിയത്ത്, സംസ്കാര സാഹിതി സെക്രട്ടറി കെ.ആര്‍.ജി. ഉണ്ണിത്താന്‍, പാലോട് രവി എം എല്‍ എ, കാട്ടൂര്‍ നാരായണ പിള്ള തുടങ്ങിയവരും ഓണാശംസകള്‍ നേരാനത്തെിയിരുന്നു. രമേശ് ചെന്നിത്തല സമ്മാനിച്ച ഓണക്കോടി ഇരുകൈകളും നീട്ടി സ്വീകരിക്കവെ ജഗതിയുടെ മുഖത്ത് പുഞ്ചിരി വിടര്‍ന്നു. ചിരിയുടെ സൂര്യതേജസ്സിന്‍െറ തിരിച്ചുവരവിനായി കേരളം കൊതിക്കുകയാണെന്ന ജോര്‍ജ് ഓണക്കൂറിന്‍െറ വാക്കുകള്‍ കേട്ട് ആ മുഖം സന്തോഷംകൊണ്ട് വിടര്‍ന്നു. ഓണക്കൂറിന്‍െറ മകന്‍ ആദര്‍ശ് പാടിയ ശരദിന്ദു മലര്‍ദീപ നാളം നീട്ടി.. എന്ന ഗാനവും പാലോട് രവി ചൊല്ലിയ കവിതയും ജഗതി ആസ്വദിച്ച് കേട്ടിരുന്നു. ചെന്നിത്തല മകന്‍ രോഹിത്തിനെ പരിചയപ്പെടുത്തവെ തനിക്കറിയാമെന്ന് തലകുലുക്കി സമ്മതിച്ച് ജഗതി അതിഥികളെ അദ്ഭുതപ്പെടുത്തി. മുറ്റത്ത് ഒരുക്കിയ പൂക്കളത്തില്‍ സ്പീക്കര്‍ എന്‍. ശക്തന്‍ തിരി തെളിച്ചു. വിളപ്പില്‍ പഞ്ചായത്ത് പ്രസിഡന്‍റ് സുനിത കുമാരി, ജില്ലാപഞ്ചായത്ത് അംഗം എം.ആര്‍ ബൈജു തുടങ്ങിയവരും ജഗതിയെ കാണാനത്തെിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.