ആദ്യം താക്കോല്‍ നഷ്ടപ്പെട്ടു, പിന്നീട് ജീപ്പ് തന്നെ തകര്‍ത്തു; മംഗലപുരം പൊലീസിന് കഷ്ടകാലം

കഴക്കൂട്ടം: മംഗലപുരം പൊലീസിനും കഷ്ടകാലമോ എന്ന് പൊതുജനം ചോദിച്ചു തുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിടുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ പൊലീസിന് നേരെ നടന്നത് നിരവധി ആക്രമണങ്ങളാണ്. ജൂണ്‍ 20ന് മദ്യപന്മാരെ സ്റ്റേഷനില്‍ പിടിച്ചുകൊണ്ടുവന്നതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളില്‍ ജീപ്പിന്‍െറ താക്കോല്‍ നഷ്ടപ്പെട്ടിരുന്നു. സ്റ്റേഷനില്‍ അതിക്രമിച്ചുകയറിയ സംഘം ജീപ്പിന്‍െറ താക്കോല്‍ കവരുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പ്രധാന പ്രതിയെന്ന് പൊലീസ് പറഞ്ഞയാള്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചു. മറ്റ് നാലുപേരെ പിടികൂടിയത് മാത്രമാണ് ആശ്വസിക്കാനുള്ളത്. രണ്ടാഴ്ച മുമ്പാണ് രണ്ടാമത്തെ സംഭവം. കരിച്ചാറയില്‍ പൊലീസുകാരനെ മര്‍ദിച്ച സംഘത്തിലെ ഒരാളെ മംഗലപുരം പൊലീസ് പിടികൂടി. ഇയാളെ പിന്നീട് റിമാന്‍ഡ് ചെയ്തു. പിടികൂടിയ ആളെ പൊലീസ് ക്രൂരമായി മര്‍ദിച്ചെന്ന് ആരോപിച്ച് യുവാവിന്‍െറ ബന്ധുക്കള്‍ ഉന്നതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഡി.വൈ.എഫ്.ഐ പൊലീസ് മര്‍ദനത്തില്‍ പ്രധിഷേധിച്ച് സ്റ്റേഷന്‍ മാര്‍ച്ച് നടത്തി. മൂന്നാമത്തെ സംഭവം ഉണ്ടാകുന്നത് വ്യാഴാഴ്ച രാത്രിയാണ്. മദ്യപരെ പിടികൂടുന്നതിന് മുല്ലശ്ശേരിയിലത്തെുന്ന പൊലീസ് സംഘത്തിന് നേരെ സാമൂഹികവിരുദ്ധര്‍ അതിക്രമം നടത്തുന്നു. 20ഓളം വരുന്ന യുവാക്കളാണ് ഇത്തവണ ആക്രമണം നടത്തിയത്. മംഗലപുരം എസ്.ഐ വിനീഷ്കുമാര്‍, സി.പി.ഒ കിരണ്‍, ഗ്രേഡ് എസ്.ഐ വിദ്യാധരന്‍, കെ.എ.പി ബറ്റാലിയനിലെ ഒരു പൊലീസുകാരന്‍ എന്നിവരടങ്ങുന്ന സംഘമാണ് പട്രോളിങ്ങിനിടെ മുല്ലശ്ശേരിയിലത്തെിയത്. മൂന്ന് പൊലീസുകാര്‍ക്ക് സംഘത്തിന്‍െറ മര്‍ദനവും കല്ളേറും കൊണ്ട് പരിക്കേറ്റു. പൊലീസ് ജീപ്പിന്‍െറ ഗ്ളാസ് തകര്‍ക്കുകയും ടയര്‍ കുത്തിക്കീറുകയും ചെയ്തു. സംഭവത്തില്‍ രണ്ടുപേരെ പിടികൂടി റിമാന്‍ഡ് ചെയ്തിട്ടുണ്ട്. ഇരുപതോളം പേര്‍ക്കെതിരെ കേസെടുത്തതായും പൊലീസ് പറയുന്നു. നാട്ടില്‍ ക്രമസമാധാനം പരിപാലിക്കേണ്ട പൊലീസിന് നേരെ അടിക്കടിയുണ്ടാകുന്ന ആക്രമണങ്ങള്‍ പൊതുജനത്തിനെ ആശങ്കയിലാക്കിയിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.