നേമം: പാറഖനനത്തില്‍ പ്രതിഷേധിച്ചും തകര്‍ന്ന റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടും മൂക്കുന്നിമല സംരക്ഷണസമിതി തിരുവോണ ദിവസം സ്പീക്കറുടെ വസതി വളയും. വെള്ളിയാഴ്ച രാവിലെ 11ന് നാട്ടുകാര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍നിന്ന് ജാഥയായി നിയമസഭാ വളപ്പിനുള്ളിലെ സ്പീക്കറുടെ വസതിയിലേക്ക് നീങ്ങും. ബി.ജെ.പി കര്‍ഷകമോര്‍ച്ച സംസ്ഥാന സെക്രട്ടറി വെങ്ങാനൂര്‍ ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും. സ്പീക്കറുടെ വസതിക്ക് മുന്നിലെ ധര്‍ണ സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി മാഗ്ളിന്‍ പീറ്റര്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനകീയ പ്രതിരോധസമിതി സെക്രട്ടറി ഷാജര്‍ഖാന്‍, ഹരി വെണ്ണിയൂര്‍, ജി.എസ്. പത്മകുമാര്‍, സമരസമിതി നേതാക്കളായ സുരേന്ദ്രകുമാര്‍, ഗോപിപ്പിള്ള, രാധാഭായി എന്നിവര്‍ ധര്‍ണക്ക് നേതൃത്വം നല്‍കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.