ബി.എസ്.പി പ്രവര്‍ത്തകന്‍െറ കൊലപാതകം: 13 പ്രതികള്‍ അറസ്റ്റില്‍

വര്‍ക്കല: വട്ടപ്ളാംമൂട്ടില്‍ ബി.എസ്.പി പ്രവര്‍ത്തകന്‍ സജിയെ (19) വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ 13 പ്രതികള്‍ അറസ്റ്റില്‍. വട്ടപ്ളാംമൂട് കോളനിയില്‍ പുതുവല്‍വിള പുത്തന്‍ വീട്ടില്‍ പ്രഭാകരന്‍ (43), നന്ദുവിലാസം വീട്ടില്‍ കൊച്ചളിയന്‍ എന്ന മണിലാല്‍ (19), ലക്ഷ്മിലാന്‍ഡില്‍ മനു (34), പുതുവല്‍വിള പുത്തന്‍വീട്ടില്‍ അച്ചു എന്ന പ്രവീണ്‍ (20), പുതുവല്‍വിള പുത്തന്‍വീട്ടില്‍ വാവ എന്ന പ്രദീഷ് (19), സുദിന വിലാസത്തില്‍ അഴകന്‍ എന്ന സുധീര്‍ (19), മനോജ് വിലാസത്തില്‍ മനോജ് (37), സുദിന വിലാസത്തില്‍ ലോഹിതന്‍ (53), നിജുവിലാസത്തില്‍ ഉണ്ണി (23), നന്ദുവിലാസം വീട്ടില്‍ കണ്ണപ്പന്‍ എന്ന മണികണ്ഠന്‍ (44), മുരിങ്ങവിള വീട്ടില്‍ കിട്ടു എന്ന അജിലാല്‍ (26), മുരിങ്ങവിള വീട്ടില്‍ മനു (19), നിതിന്‍ വിലാസത്തില്‍ പൊടിമോന്‍ എന്ന നിതിന്‍ (27) എന്നിവരാണ് പിടിയിലായത്. ബുധനാഴ്ച രാത്രി ആലപ്പുഴ മണ്ണഞ്ചേരി കോളനിയിലെ ഒളിത്താവളത്തില്‍നിന്നാണ് പ്രതികളെ പിടികൂടിയത്. കൊലക്കുശേഷം ഒളിവില്‍ പോയ പ്രതികളുടെ മൊബൈല്‍ ടവര്‍ പരിശോധിച്ച് മണ്ണഞ്ചേരിയില്‍ എത്തിയ പൊലീസിന് പ്രത്യേകിച്ച് വിവരങ്ങളൊന്നും കിട്ടിയിരുന്നില്ല. എന്നാല്‍, മണ്ണഞ്ചേരി കോളനിയില്‍ അപരിചിതരായ സംഘം തങ്ങുന്നുണ്ടെന്ന് വിവരം ലഭിച്ചതിനത്തെുടര്‍ന്ന് പുലര്‍ച്ചെ അഞ്ചരക്ക് പൊലീസ് സംഘം കോളനി വളയുകയായിരുന്നു. പ്രതികളെ വര്‍ക്കലയിലത്തെിച്ചശേഷം വ്യാഴാഴ്ച ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തി. റൂറല്‍ എസ്.പി കെ. ഷെഫിന്‍ അഹമ്മദ്, ആറ്റിങ്ങല്‍ ഡിവൈ.എസ്.പി പ്രതാപന്‍നായര്‍ എന്നിവരുടെ നിര്‍ദേശപ്രകാരം വര്‍ക്കല സി.ഐ ബി. വിനോദ്, ജില്ലാ പൊലീസ് മേധാവിയുടെ ഷാഡോ പൊലീസ് അംഗങ്ങളായ ദിലീപ്, ബിജു, മുരളി, ജ്യോതിഷ്, മനോജ് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികള്‍ സി.പി.എം പ്രവര്‍ത്തകരാണെന്നും പൊലീസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.