തിരുവനന്തപുരം: നാടും നഗരവും ഓണാഘോഷത്തിരക്കിലമരുമ്പോള്‍ തലസ്ഥാന ജനതയുടെ മുഖ്യ ആകര്‍ഷണ കേന്ദ്രമായി കനകക്കുന്ന് മാറി. കനകക്കുന്നിലെ സൂര്യകാന്തിയില്‍ സംസ്ഥാന വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിച്ചിരിക്കുന്ന ഓണം ട്രേഡ് ഫെയറിലും എക്സിബിഷനിലും വലിയ ജനപങ്കാളിത്തമാണുള്ളത്. വ്യത്യസ്ത ഗൃഹോപകരണങ്ങളും മറ്റ് അവശ്യ വസ്തുക്കളും ഒരു കുടക്കീഴില്‍ തെരഞ്ഞെടുക്കാന്‍ കഴിയുന്നതാണ് ട്രേഡ് ഫെയറിനെ ജനകീയമാക്കുന്നത്. കുട്ടികള്‍ക്കുമുതല്‍ മുതിര്‍ന്നവര്‍ക്കുവരെ അവശ്യസാധനങ്ങള്‍ കാണാനും തെരഞ്ഞെടുക്കാനുമുള്ള സൗകര്യം സംഘാടകര്‍ ഇവിടെ ഒരുക്കിയിരിക്കുന്നു. പാലിയേറ്റിവ് കെയര്‍ സേവനങ്ങള്‍ ജനങ്ങളിലത്തെിക്കാന്‍ പാലിയം ഇന്ത്യയുടേതുള്‍പ്പെടെ 12ലധികം സ്റ്റാളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കാട്ടുതേന്‍ ഉള്‍പ്പെടെയുള്ള ഒറ്റമൂലികള്‍ക്കും പനയോലയുല്‍പന്നങ്ങള്‍ക്കും കരകൗശല വസ്തുക്കള്‍ക്കും ആവശ്യക്കാര്‍ ഏറെയാണ്. രുചിയുടെ വൈവിധ്യമായി പഞ്ചനക്ഷത്ര ഹോട്ടലുകളിലെ വിഭവങ്ങള്‍ മുതല്‍ നാടന്‍ ഭക്ഷണം വരെ ലഭിക്കുന്ന ഭക്ഷ്യമേളയും ട്രേഡ് ഫെയറിന്‍െറ ആകര്‍ഷണമാണ്. തലശ്ശേരി ബിരിയാണി, തന്തൂരി ചിക്കന്‍, നാടന്‍ കോഴി വിഭവങ്ങള്‍ തുടങ്ങിയവയുടെ മേളനമാണ് ഭക്ഷ്യമേള. കുടുംബശ്രീയടക്കം ഒരുക്കിയ ശീതളപാനീയങ്ങള്‍, വ്യത്യസ്ത ഉള്ളിവടകള്‍, മുളകുവട, ക്വാളിഫ്ളവര്‍ ഉല്‍പന്നങ്ങള്‍ എന്നിവക്കും ആവശ്യക്കാരേറെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.