കഴക്കൂട്ടം: എഫ്.സി.ഐ ഗോഡൗണില്‍ തൊഴിലാളി സമരം അഞ്ച് ദിനം പിന്നിട്ടിട്ടും അധികൃതര്‍ക്ക് ഒത്തുതീര്‍ക്കാന്‍ കഴിയാതായതോടെ ജില്ലയില്‍ റേഷന്‍ വിതരണം താറുമാറായി. തിരുവന്തപുരം, നെടുമങ്ങാട് ചിറയിന്‍കീഴ് താലൂക്കുകളില്‍ കഴക്കൂട്ടത്തുനിന്നാണ് റേഷന്‍ സാധനങ്ങള്‍ എത്തിക്കുന്നത്. ലോഡ് കയറ്റുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സമരത്തിലേക്ക് എത്തിയത്. ഹോള്‍സെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ ജീവനക്കാരത്തെിയാണ് റേഷന്‍ സാധനങ്ങള്‍ തൊഴിലാളികളെ ഉപയോഗിച്ച് കയറ്റുന്നത്. അവിടെ നിന്ന് ചില്ലറ വില്‍പന കേന്ദ്രങ്ങളിലത്തെിക്കുകയാണ് പതിവ്. ഒരു ലോഡില്‍ 200 മുതല്‍ 205 ചാക്കുവരെ റേഷന്‍ സാധനങ്ങള്‍ കയറ്റാനാണ് എഫ്.സി.ഐ അധികൃതര്‍ നിര്‍ദേശിച്ചിരിക്കുന്നത്. അതിന് വിപരീതമായി 10 ചാക്ക് കൂടി അധികം കയറ്റാന്‍ തൊഴിലാളികളോട് ജീവനക്കാര്‍ ആവശ്യപ്പെടുകയായിരുന്നു. തൊഴിലാളികള്‍ 100 രൂപ അധികം ചോദിച്ചുവെങ്കിലും നല്‍കിയില്ലത്രേ. തുടര്‍ന്ന് വാക്കേറ്റമുണ്ടാകുകയും കൈയേറ്റത്തില്‍ കലാശിക്കുകയുമായിരുന്നു. അതോടെ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ സമരം ആരംഭിച്ചു. തുമ്പ പൊലീസില്‍ ഡീലേഴ്സ് അസോസിയേഷന്‍ നല്‍കിയ പരാതിയില്‍ തൊഴിലാളികള്‍ക്കെതിരെ നടപടിയെടുക്കാമെന്ന് എ.ഡി.എമ്മും ശംഖുമുഖം എ.സി യുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയായി. തുടര്‍ന്ന് സമരം പിന്‍വലിക്കുയായിരുന്നു. തിങ്കളാഴ്ച ലോഡ് കയറ്റാന്‍ ആരംഭിക്കുകയും 17 ലോറികളില്‍ 12 എണ്ണത്തില്‍ ലോഡ് കയറ്റുകയും ചെയ്തു. ഇതിനുശേഷമാണ് തൊഴിലാളികള്‍ക്കുനേരെ നടപടിയുണ്ടാകുമെന്ന് അറിയുന്നത്. തുടര്‍ന്ന് തൊഴിലാളികള്‍ സമരം ആരംഭിക്കുകയായിരുന്നു. തുടര്‍ച്ചയായ സമരമാണ് റേഷന്‍ വിതരണം പ്രതിസന്ധിയിലാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.