തിരുവനന്തപുരം: തൊഴിലാളികളുടെ വേതനം ബാങ്ക് അക്കൗണ്ടിലൂടെ ലഭ്യമാക്കി വേതനസുരക്ഷയും സുതാര്യതയും ഉറപ്പുവരുത്തുന്നതിനായി ഇന്ത്യയിലാദ്യമായി സംസ്ഥാന തൊഴില്‍വകുപ്പ് വേതന സുരക്ഷാപദ്ധതി നടപ്പാക്കുമെന്ന് മന്ത്രി ഷിബു ബേബിജോണ്‍ അറിയിച്ചു. മിനിമം വേതനം ഉറപ്പുവരുത്തുക, മെച്ചപ്പെട്ട തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കുക എന്നിവയാണ് ലക്ഷ്യം. പദ്ധതി നടത്തിപ്പിനായി മിനിമം വേജസ് ചട്ടങ്ങളില്‍ ഭേദഗതി വരുത്തി വിജ്ഞാപനം പുറപ്പെടുവിക്കുകയും 1936ലെ പേമെന്‍റ് ഓഫ് വേജസ് ആക്ടിന്‍െറ കേരള ഭേദഗതിക്ക് രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുകയും ചെയ്തിട്ടുണ്ട്. ആദ്യഘട്ടത്തില്‍ സ്വകാര്യ ആശുപത്രികള്‍, ഡിസ്പെന്‍സറികള്‍, ഫാര്‍മസികള്‍, ലാബുകള്‍, സ്കാനിങ് സെന്‍ററുകള്‍, വന്‍കിട ഹോട്ടലുകള്‍, സെക്യൂരിറ്റി സര്‍വിസുകള്‍, സോഫ്റ്റ്വെയര്‍ സ്ഥാപനങ്ങള്‍, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നോണ്‍ ടീച്ചിങ് വിഭാഗം, കടകള്‍, മറ്റു വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവയെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനായി കെല്‍ട്രോണിന്‍െറ സഹായത്തോടെ വികസിപ്പിച്ച സോഫ്റ്റ്വെയര്‍ വഴി തൊഴിലുടമകള്‍ രജിസ്റ്റര്‍ ചെയ്ത് തങ്ങളുടെ ബാങ്ക് അക്കൗണ്ടുകളില്‍നിന്ന് തൊഴിലാളികള്‍ക്ക് അര്‍ഹതപ്പെട്ട വേതനം ഉള്‍പ്പെടെ ആനുകൂല്യങ്ങള്‍ അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കണം. പരാതികളും നിര്‍ദേശങ്ങളും സ്വീകരിച്ച് തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും കാള്‍ സെന്‍ററും പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ചൊവ്വാഴ്ച വൈകുന്നേരം ആറിന് തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.