ഓണത്തിന് സ്പെഷല്‍ ട്രെയിന്‍

തിരുവനന്തപുരം: ഓണത്തിന് യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ആഗസ്റ്റ് 25 നും സെപ്റ്റംബര്‍ 15 നും ഇന്ദോറില്‍നിന്ന് കൊച്ചുവേളിയിലേക്ക് പ്രത്യേക ട്രെയിന്‍ സര്‍വിസ് (ട്രെയിന്‍ നമ്പര്‍-09310)അനുവദിച്ചതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു. ചൊവ്വാഴ്ചകളില്‍ (ആഗസ്റ്റ് 25, സെപ്റ്റംബര്‍ 15) രാത്രി 9.05ന് പുറപ്പെടുന്ന ഇരുട്രെയിനുകളും തൊട്ടടുത്ത വ്യാഴാഴ്ചകളില്‍ കൊച്ചുവേളിയിലത്തെും. കൊച്ചുവേളിയില്‍നിന്ന് ഈമാസം 28 നും സെപ്റ്റംബര്‍ 18നും ഇന്ദോറിലേക്കും പ്രത്യേക ട്രെയിന്‍ സര്‍വിസ് (ട്രെയിന്‍ നമ്പര്‍-09309) ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചൊവ്വാഴ്ചകളില്‍ (ഈമാസം 28, സെപ്റ്റംബര്‍ 18) രാവിലെ 11ന് കൊച്ചുവേളിയില്‍നിന്ന് യാത്ര തിരിക്കുന്ന ഇരുട്രെയിനുകളും തൊട്ടടുത്ത വ്യാഴാഴ്ച രാവിലെ 7.25 ന് ഇന്ദോറിലത്തെും. രണ്ട് സെക്കന്‍ഡ് എ.സി, മൂന്ന് തേര്‍ഡ് എ.സി, ഒമ്പത് സ്ളീപ്പര്‍ കോച്ചുകള്‍ എന്നിവയാണ് ട്രെയിനിനുള്ളത്. കൊല്ലം, കായംകുളം, ആലപ്പുഴ, എറണാകുളം ജങ്ഷന്‍, ആലുവ, തൃശൂര്‍, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, മംഗളൂരു ജങ്ഷന്‍, ഉഡുപ്പി, കാര്‍വാര്‍ തുടങ്ങിയ സ്റ്റേഷനുകളില്‍ ട്രെയിനിന് സ്റ്റോപ്പുണ്ടായിരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.