തിരുവനന്തപുരം: സി.ഇ.ടി എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിനി കാമ്പസില്‍ ജീപ്പിടിച്ച് മരിച്ച സംഭവത്തിന്‍െറ പശ്ചാത്തലത്തില്‍ ഡി.സി.പി സഞ്ജയ്കുമാറിന്‍െറ നേതൃത്വത്തില്‍ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ പരിശോധന നടത്തി. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടോടെയാണ് വന്‍ പൊലീസ് സന്നാഹത്തോടെ റെയ്ഡ് നടന്നത്. ഉപയോഗരഹിതമായ അഞ്ച് ഹോക്കി സ്റ്റിക്കുകളും ഇരുമ്പുദണ്ഡും പരിശോധനയില്‍ കണ്ടെടുത്തു. മുറികള്‍ മിക്കവയും പൂട്ടിയ നിലയിലായിരുന്നു. അപകടത്തിനിടയാക്കിയ ജീപ്പ് ഓടിച്ചിരുന്ന ബൈജുവിന്‍െറ മുറിയിലും പരിശോധന നടന്നു. ഇവിടെനിന്ന് ഒന്നും കണ്ടത്തൊനായില്ല. അതേസമയം, ഹോസ്റ്റല്‍ വളപ്പില്‍ കാടുമൂടിയ ഭാഗത്തുനിന്ന് ചുവന്ന ഒമ്നിവാന്‍ കണ്ടത്തെിയിട്ടുണ്ട്. ഇതിന്‍െറ ഗ്ളാസുകള്‍ പൊട്ടിയ നിലയിലായിരുന്നു. വാഹനത്തിന്‍െറ ഉടമസ്ഥനെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. 400ഓളം വിദ്യാര്‍ഥികള്‍ക്ക് താമസിക്കാനുള്ള സൗകര്യമാണ് ഇവിടെയുള്ളതെന്നാണ് ഒൗദ്യോഗിക വിശദീകരണം. എന്നാല്‍, പല അവസരങ്ങളിലും 600ല്‍ കൂടുതല്‍പേര്‍ ഉണ്ടാകാറുണ്ടെന്നാണ് പരിസരവാസികള്‍ പറയുന്നത്. അന്വേഷണഭാഗമായാണ് റെയ്ഡ് നടത്തിയതെന്നും ആയുധങ്ങളും മറ്റും കണ്ടത്തൊനായില്ളെന്നും ഡി.സി.പി സഞ്ജയ്കുമാര്‍ പറഞ്ഞു. സംഭവത്തിന് ശേഷം പ്രതികളില്‍ ചിലര്‍ ഹോസ്റ്റലില്‍ എത്തിയിരുന്നതായി മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ വിവരം ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.