ചേതനയറ്റ ശരീരത്തിനുമുന്നില്‍ വിങ്ങിപ്പൊട്ടി കാമ്പസ്

തിരുവനന്തപുരം: അതിരുവിട്ട ആഘോഷത്തിന്‍െറ ഇരയായ പ്രിയ കൂട്ടുകാരിയുടെ ചേതനയറ്റ ശരീരത്തിനുമുന്നില്‍ വിങ്ങിപ്പൊട്ടി തലസ്ഥാനത്തെ എന്‍ജിനീയറിങ് കാമ്പസ്. ഓണാഘോഷത്തിന്‍െറ കളിചിരികള്‍ മുഴങ്ങിയ കാമ്പസ് വെള്ളിയാഴ്ച വേര്‍പാടിന്‍െറ നോവുഭാരത്തിലായിരുന്നു. ശ്രീകാര്യം സി.ഇ.ടി എന്‍ജിനീയറിങ് കോളജില്‍ ഓണാഘോഷത്തിനിടെ വിദ്യാര്‍ഥികള്‍ ഓടിച്ച ജീപ്പിടിച്ച് മരിച്ച വിദ്യാര്‍ഥിനി തസ്നി ബഷീറിന് കാമ്പസ് യാത്രാമൊഴി ചൊല്ലി. വെള്ളിയാഴ്ച ഉച്ചക്ക് കാമ്പസിലത്തെിച്ച മൃതദേഹം വിതുമ്പലോടെയാണ് കൂട്ടുകാര്‍ ഏറ്റുവാങ്ങിയത്. വിദ്യാര്‍ഥികളും അധ്യാപകരും നാട്ടുകാരുമടങ്ങുന്ന വന്‍ ജനസഞ്ചയം രാവിലെ മുതല്‍ കോളജിലും പരിസരത്തും കാത്തുനിന്നിരുന്നു. സംസാരിക്കാന്‍ കഴിയാത്ത സ്ഥിതിയിലായിരുന്നു പലരും. ആണ്‍കുട്ടികളുടെ ഹോസ്റ്റലിലെ ഓണാഘോഷവുമായി ബന്ധപ്പെട്ട ഘോഷയാത്ര കടന്നുപോകുന്നതിനിടെ ബുധനാഴ്ച വൈകീട്ടായിരുന്നു അപകടം. ക്ളാസ് കഴിഞ്ഞ് ഹോസ്റ്റലിലേക്ക് മടങ്ങുകയായിരുന്ന തസ്നിയെ റാലിയിലുണ്ടായിരുന്ന ജീപ്പ് ഇടിച്ചുവീഴ്ത്തുകയായിരുന്നു. പുറത്ത് കാര്യമായ പരിക്കില്ലായിരുന്നു. എന്നാല്‍ തലയില്‍ ആന്തരിക രക്തസ്രാവവും തലയോട്ടിക്ക് ക്ഷതവുമുണ്ടായിരുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് ആന്തരിക രക്തസ്രാവം ശ്രദ്ധയില്‍പെട്ടത്. അവിടെ വെന്‍റിലേറ്റര്‍ സൗകര്യമില്ലാത്തതിനാല്‍ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ മൂന്ന് ശസ്ത്രക്രിയ നടത്തിയെങ്കിലും രക്ഷിക്കാനായില്ല. അതിനിടെ, സഹപാഠിയുടെ ദാരുണമായ വേര്‍പാട് ഉള്‍ക്കൊള്ളാനാവാതെ കണ്ണീരോടെ കഴിയുകയാണ് കൂട്ടുകാര്‍. കാമ്പസിലെ പരിധിവിട്ട ആഘോഷപരിപാടികള്‍ കൂട്ടുകാരിയുടെ ജീവന്‍ തട്ടിയെടുത്തത് ഇവര്‍ക്ക് ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ല. പതിവു ബഹളങ്ങളില്ലാതെ രാവിലെ മുതല്‍ സി.ഇ.ടി കാമ്പസ് നിശ്ശബ്ദമായിരുന്നു. എവിടെയും ദു$ഖം ഉള്ളിലൊതുക്കി തലകുനിച്ചിരുക്കുന്ന വിദ്യാര്‍ഥികള്‍. മൃതദേഹം വെക്കുന്നതിനായി ക്രമീകരിച്ച ഉയര്‍ന്ന പ്ളാറ്റ്ഫോമിനരികില്‍ കരഞ്ഞുതളര്‍ന്ന് മറ്റു ചിലര്‍. 12 ഓടെയാണ് മൃതദേഹമത്തെിക്കുമെന്ന് അറിയിച്ചിരുന്നതെങ്കിലും രാവിലെ മുതല്‍തന്നെ കൂട്ടുകാരിയെ അവസാനമായി കാണാന്‍ സഹപാഠികളത്തെിയിരുന്നു. ബുധനാഴ്ച ക്ളാസ് വിട്ട് സന്തോഷത്തോടെ പോയ സഹപാഠി ഇങ്ങനെയൊരവസ്ഥയില്‍ എത്തുന്നത് കാണാന്‍ പലര്‍ക്കും കരുത്തുണ്ടായിരുന്നില്ല. ഈ ആഴ്ച തസ്നിയുടെ ബാച്ചിലെ വിദ്യാര്‍ഥികള്‍ പഠനയാത്ര ആസൂത്രണം ചെയ്തിരുന്നു. ഇതിനുള്ള മുന്നൊരുക്കത്തിലായിരുന്നു എല്ലാവരും. യാത്രക്ക് മുന്നോടിയായി നാട്ടില്‍ പോയശേഷം കഴിഞ്ഞയാഴ്ചയാണ് തസ്നി മടങ്ങിയത്തെിയത്. ബുധനാഴ്ച ക്ളാസിലും പതിവുപോലെ സന്തോഷത്തിലായിരുന്നു അവള്‍. അപകടം പിണഞ്ഞെങ്കിലും തസ്നി ആരോഗ്യത്തോടെ തിരിച്ചത്തെുമെന്നുതന്നെയായിരുന്നു കൂട്ടുകാരുടെ പ്രതീക്ഷ. പുറമേ പരിക്കില്ലാതിരുന്നതും ഈ പ്രതീക്ഷക്ക് ബലമേകിയിരുന്നു. എന്നാല്‍, കാര്യങ്ങള്‍ അപ്രതീക്ഷിതമായി മാറിമറിയുകയായിരുന്നു. ആന്തരിക രക്തസ്രാവം തസ്നിയെ ഗുരുതരാവസ്ഥയിലാക്കിയെന്നത് കാമ്പസിനെ വേദനയിലാക്കി. പിന്നെ പ്രാര്‍ഥനയിലായിരുന്നു സുഹൃത്തുക്കളെല്ലാം. ഒടുവില്‍ പ്രാര്‍ഥനകളും പ്രതീക്ഷകളും നിലവിളിക്ക് വഴിമാറുമ്പോള്‍ എന്തുചെയ്യണമെന്ന് പലര്‍ക്കും നിശ്ചയമില്ലായിരുന്നു. കാമ്പസിലത്തെിച്ച മൃതദേഹത്തിന് അരികിലത്തെുമ്പോള്‍ വിങ്ങിപ്പൊട്ടുകയായിരുന്നു അവരോരുത്തരും. അവസാനമായി കൂട്ടുകാരിയെ കണ്ട ശേഷം നിറഞ്ഞ കണ്ണുകളോടെ അവര്‍ മടങ്ങി. 12.50 ഓടെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടുപോകാനായി ആംബുലന്‍സില്‍ കയറ്റിയപ്പോഴും വിതുമ്പലുകള്‍ ഉയര്‍ന്നുകേട്ടു. ഇക്കുറി ഓണാവധി കഴിഞ്ഞ് മടങ്ങിയത്തെുമ്പോള്‍ കൂട്ടുകാരിയില്ളെന്നത് ഉള്‍ക്കൊള്ളാനാവാതെയാണ് പലരും നാട്ടിലേക്ക് മടങ്ങിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.