കരമന - കളിയിക്കാവിള രണ്ടാംഘട്ട വികസന സ്തംഭനം: ആക്ഷന്‍ കൗണ്‍സില്‍ സെക്രട്ടേറിയറ്റ് ധര്‍ണ നടത്തി

തിരുവനന്തപുരം: കരമന - കളിയിക്കാവിള ദേശീയപാത രണ്ടാംഘട്ട വികസന സ്തംഭനത്തില്‍ പ്രതിഷേധിച്ച് ആക്ഷന്‍ കൗണ്‍സില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ധര്‍ണ നടത്തി. അഖിലേന്ത്യാ ഗാന്ധി സ്മാരക നിധി ചെയര്‍മാന്‍ പി. ഗോപിനാഥന്‍നായര്‍ ഉദ്ഘാടനം ചെയ്തു. ഭൂവുടമകള്‍ക്ക് നല്‍കാന്‍ തീരുമാനിച്ച നഷ്ടപരിഹാരം ഏകപക്ഷീയമായി വെട്ടിക്കുറച്ച നടപടി പിന്‍വലിക്കണമെന്നും വിഴിഞ്ഞം തുറമുഖ പദ്ധതിയോടൊപ്പം സമയബന്ധിതമായി കരമന -കളിയിക്കാവിള വികസനം പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്‍റ് അഡ്വ. എ.എസ്. മോഹന്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ഡോ. എ. നീലലോഹിതദാസന്‍നാടാര്‍, കെ.പി.സി.സി സെക്രട്ടറിമാരായ പാറശ്ശാല വത്സലന്‍, അഡ്വ. വിന്‍സെന്‍റ്, ബി.ജെ.പി നേതാക്കളായ അഡ്വ. എസ്. സുരേഷ്, കരമന ജയന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് റൂഫസ് ഡാനിയേല്‍, ജനറല്‍ സെക്രട്ടറി എസ്.കെ. ജയകുമാര്‍, ആര്‍.എസ്. ശിവകുമാര്‍, അഡ്വ. പരണിയം ദേവകുമാര്‍, പരശുരാമന്‍, വി. ശിവശങ്കരപ്പിള്ള, മണാങ്കില്‍ രാമചന്ദ്രന്‍, എസ്.എസ്. ലളിത്, എന്‍.ആര്‍.സി നായര്‍, പൂങ്കോട് സുനില്‍, വി.എം. ബഷീര്‍, എം.എ. റഹീം, ബാലരാമപുരം സുധീര്‍, കെ.പി. ഭാസ്കരന്‍, നേമം ജബ്ബാര്‍, വൈ.കെ. ഷാജി, അഡ്വ. അനിരുദ്ധന്‍നായര്‍, അനുപമ രവീന്ദ്രന്‍, എം. രവീന്ദ്രന്‍, വി.എസ്. ജയറാം, ചെങ്കല്‍ ഋഷികേശന്‍, സി.വി. ഗോപാലകൃഷ്ണന്‍നായര്‍, എ.എം. ഹസന്‍, എം.പി. കൃഷ്ണന്‍നായര്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.