രാത്രി ആശുപത്രിയില്‍ തങ്ങി ജോലി ചെയ്യില്ളെന്ന് ഡോക്ടര്‍മാര്‍

മഞ്ചേരി: മെഡിക്കല്‍ കോളജില്‍ സേവനം ചെയ്യുന്നതോടൊപ്പം രാത്രി ആശുപത്രിയില്‍ തങ്ങി ജോലി (സ്റ്റേ ഡ്യൂട്ടി) ചെയ്യാനാവില്ളെന്ന് കാണിച്ച് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കല്‍ ടീച്ചേഴ്സ് അസോസിയേഷന്‍ സമരത്തിന് നോട്ടീസ് നല്‍കിയതിനെതുടര്‍ന്ന് പ്രിന്‍സിപ്പലിന്‍െറ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തി. സെപ്റ്റംബര്‍ ഒന്നിന് നടത്താനിരിക്കുന്ന സമരത്തില്‍നിന്ന് പിന്‍വാങ്ങണമെന്ന് ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. എല്ലാ മെഡിക്കല്‍ കോളജിലും അത്യാഹിത വിഭാഗത്തില്‍ മെഡിസിന്‍, സര്‍ജറി, ഓര്‍ത്തോ വിഭാഗങ്ങളുടെ സേവനമാണുണ്ടാവുക. രോഗിക്ക് ഏത് വിഭാഗത്തിന്‍െറ സേവനമാണ് നല്‍കേണ്ടതെന്ന് ഉറപ്പാക്കി അത് നല്‍കും. മൂന്നിന്‍െറയും സേവനം വേണ്ടതാണെങ്കില്‍ അതിനും സംവിധാനമുണ്ടാവും. എന്നാല്‍, താലൂക്ക്-ജില്ലാ-ജനറല്‍ ആശുപത്രികളിലെ അത്യാഹിത വിഭാഗത്തില്‍ ഏത് വിഭാഗം സ്പെഷലിസ്റ്റ് ഡോക്ടറാണെങ്കിലും എല്ലാ രോഗികളെയും പരിശോധിച്ച് ചികിത്സ നല്‍കണം. ഇതേ സ്ഥിതിയാണിപ്പോള്‍ മഞ്ചേരി മെഡിക്കല്‍ കോളജിലും. സൈക്യാട്രി വിഭാഗത്തില്‍ എം.ഡിയുള്ളയാളും വയറുവേദനയുമായി എത്തുന്നവരെയും അപകടത്തില്‍ എല്ലുപൊട്ടിയയാളെയും നോക്കണം. ഇപ്രകാരം ഇനി പ്രവര്‍ത്തിക്കാനാവില്ളെന്നും മെഡിക്കല്‍ കോളജിന്‍െറ ഭാഗമായ ജോലികള്‍ മാത്രമേ ചെയ്യൂ എന്നുമാണ് പി.ജി ഡോക്ടര്‍മാരുടെ നിലപാട്. പിന്നാക്ക വിഭാഗങ്ങള്‍ ഏറെയുള്ള ജില്ലയാണെന്നും മെഡിക്കല്‍ കോളജ് പൂര്‍ണ സ്ഥിതിയിലത്തെുന്നത് വരെ നിലവിലുള്ള രീതിയോട് സഹകരിക്കണമെന്നും ഡോക്ടര്‍മാരോട് അഭ്യര്‍ഥിച്ചതായി പ്രിന്‍സിപ്പല്‍ ഡോ. വി.പി. ശശിധരന്‍ പറഞ്ഞു. 24ന് ആരോഗ്യ സെക്രട്ടറി വിളിച്ച യോഗത്തില്‍ കാര്യങ്ങള്‍ അവതരിപ്പിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.