വെട്ടത്തൂര്‍: മണ്ണാര്‍മല-പീടികപ്പടി-ഈസ്റ്റ് മണ്ണാര്‍മല-പച്ചീരി റോഡിന്‍െറ തകര്‍ച്ച കാരണം ഈ റൂട്ടിലൂടെയുള്ള ബസുകള്‍ ചൊവ്വാഴ്ച മുതല്‍ മുഴുവന്‍ സര്‍വിസുകളും നിര്‍ത്തിവെക്കുമെന്ന് പെരിന്തല്‍മണ്ണ താലൂക്ക് ബസുടമ സംഘം അറിയിച്ചു. കുഴികളില്‍വീണ് ബസുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നത് പതിവായതിനാലും ഇന്ധനചെലവ് കൂടുകയും സമയനഷ്ടം അനുഭവിക്കുന്നതിനാലുമാണ് സര്‍വിസ് നിര്‍ത്തുന്നത്. റോഡ് ഉടന്‍ ടാറിങ് നടത്തി ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് അധികൃതര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ടെന്നും സെക്രട്ടറി കെ. മുഹമ്മദലി ഹാജി അറിയിച്ചു. ബസോട്ടം നിലച്ചാല്‍ വിദ്യാര്‍ഥികളടക്കം നൂറുകണക്കിന് കുടുംബങ്ങള്‍ക്കാണ് യാത്രാദുരിതമനുഭവിക്കേണ്ടി വരിക. ജില്ലാ പഞ്ചായത്തിന്‍െറ ഉടമസ്ഥതയിലുള്ള റോഡ് തകര്‍ന്നിട്ട് വര്‍ഷങ്ങളായെങ്കിലും റീടാറിങ് നടത്താത്തതില്‍ നാട്ടുകാരില്‍ പ്രതിഷേധമുണ്ട്. റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം മണ്ണാര്‍മല ജങ്ഷനിലെ ഓട്ടോ ഡ്രൈവര്‍മാരും ബസ് ജീവനക്കാരും ഓട്ടം നിര്‍ത്തിവെച്ച് ഏകദിനസമരം നടത്തിയിരുന്നു. ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ ബഹുജന കൂട്ടായ്മയും സംഘടിപ്പിച്ചു. ഇതിന് ശേഷം പീടികപ്പടി-ഈസ്റ്റ് മണ്ണാര്‍മല-പച്ചീരി റോഡിന് എം.എല്‍.എയുടെ വികസന ഫണ്ടില്‍നിന്ന് തുക മാറ്റിവെച്ചിരുന്നു. ഈ റോഡ് പ്രവൃത്തി നടത്തിയില്ളെന്ന് മാത്രമല്ല, മണ്ണാര്‍മല-പീടികപ്പടി റോഡിന് ഇതുവരെ തുക വകയിരുത്തുകയും ചെയ്തിട്ടില്ളെന്ന് നാട്ടുകാര്‍ പറയുന്നു. യാത്രാദുരിതത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയപാര്‍ട്ടി നേതാക്കളും നാട്ടുകാരും ബന്ധപ്പെട്ടവരെ സമീപിച്ചെങ്കിലും വിഷയത്തില്‍ നടപടിയില്ലാതെ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.