പയ്യനാട് റോഡ് വികസനം: 28 ലക്ഷം രൂപ സര്‍ക്കാറിതര ഫണ്ട് കണ്ടത്തെണം

മഞ്ചേരി: പയ്യനാട് അങ്ങാടിയില്‍ റോഡ് ഇടുങ്ങിയ ഭാഗത്ത് വീതികൂട്ടുന്ന പദ്ധതിക്ക് ആവശ്യമായ ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ നല്‍കുന്ന വിലക്ക് പുറമെ പൊതുജനങ്ങളുടെ സഹായത്തോടെ 28ലക്ഷം രൂപ കണ്ടെത്തേണ്ട സ്ഥിതി. ഈ പണം കണ്ടത്തൊമെന്ന് സ്ഥലം എം.എല്‍.എ ജില്ലാ കലക്ടറുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ അറിയിച്ചതോടെയാണ് മൂന്നു ലക്ഷം രൂപ സെന്‍റിന് കണക്കാക്കി സ്ഥലം വിട്ടുനല്‍കാമെന്ന ധാരണയില്‍ പിരിഞ്ഞത്. 28 സെന്‍റ് സ്ഥലം മൂന്നുലക്ഷം രൂപ നിരക്കില്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ സെന്‍റിന് രണ്ടുലക്ഷം രൂപ മാത്രമേ നല്‍കൂ എന്ന് ജില്ലാ കലക്ടര്‍ ഉടമകളെ അറിയിച്ചിരുന്നു. മണ്ഡല വികസനത്തിന് സര്‍ക്കാര്‍ നല്‍കുന്ന എം.എല്‍.എ ഫണ്ടില്‍ നിന്ന് ഈ തുക വിനിയോഗിക്കാന്‍ നിയമതടസ്സമുണ്ട്. പൊതുഫണ്ടല്ലാതെ പണം കണ്ടെത്തേണ്ടിവരും. അതേസമയം ഭൂമി ഏറ്റെടുക്കാന്‍ ആവശ്യമായ മുഴുവന്‍ പണവും സര്‍ക്കാറിനെക്കൊണ്ട് വഹിപ്പിക്കാന്‍ പ്രത്യേക പാക്കേജ് നടപ്പാക്കുന്ന രീതിയുണ്ട്. ഈ രീതിയില്‍ വിഷയം സര്‍ക്കാറിന് മുമ്പിലത്തെിക്കാന്‍ ജനപ്രതിനിധികള്‍ക്കായില്ല. ഭൂമിക്ക് പുറമെ കെട്ടിടങ്ങള്‍ക്ക് സ്ക്വയര്‍ഫീറ്റിന് 1000 രൂപ വീതം നല്‍കും. പൊളിച്ചുമാറ്റുന്ന കെട്ടിടങ്ങളുടെ നഷ്ടപരിഹാരം കണക്കാക്കുന്ന പ്രവൃത്തി തുടങ്ങി. മഞ്ചേരി-പാണ്ടിക്കാട് റോഡില്‍ 120 മീറ്ററോളം ഭാഗമാണ് വലിയ രണ്ടുവാഹനങ്ങള്‍ക്ക് കടന്നുപോകാനാവാതെ ഇടുങ്ങി കിടക്കുന്നത്. ചരക്ക് വാഹനങ്ങളും യാത്രാവാഹനങ്ങളും രോഗികളെയുമായി വരുന്ന ആംബുലന്‍സുകളും മണിക്കൂറുകള്‍ നടുറോഡില്‍ കുടുങ്ങിക്കിടക്കുന്ന സ്ഥിതിയാണ്. സ്ത്രീകളും കുട്ടികളും ഇറങ്ങി റോഡ് ഉപരോധമടക്കം ജനകീയ സമരങ്ങള്‍ നടന്നിരുന്നു. 2014 ഒക്ടോബര്‍ എട്ടിന് ഫോര്‍വണ്‍ നോട്ടിഫിക്കേഷന്‍ ഇറങ്ങിയിട്ടും നടപടികള്‍ എങ്ങുമത്തെിയിരുന്നില്ല. ഏഴ് വീടുകള്‍, നാല് പീടികകള്‍, ഒരുവാടക കെട്ടിടം എന്നിങ്ങനെ 13 കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റണം. സ്ഥലം ലഭിച്ചാലും റോഡ് പ്രവൃത്തിക്ക് സര്‍ക്കാര്‍ ഫണ്ടനുവദിക്കണം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.