കാറ്റ്, മഴ; കാര്‍ഷിക മേഖലയില്‍ നാശം

വെട്ടത്തൂര്‍: കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിലും കാറ്റിലും കീഴാറ്റൂര്‍, വെട്ടത്തൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ നാശനഷ്ടം. ചൊവ്വാഴ്ച രാത്രി പെയ്ത മഴയിലാണ് വീടുകളും കൃഷിയും നശിച്ചത്. കീഴാറ്റൂര്‍ പഞ്ചായത്തില്‍ 11 വീടുകള്‍ മരങ്ങള്‍ വീണും മറ്റും ഭാഗികമായി തകര്‍ന്നു. പറമ്പൂര്‍ കാട്ടുതൊടി ബിയ്യ, ആക്കപ്പറമ്പന്‍ മുഹമ്മദ്, പറമ്പൂര്‍ക്കുളം രാമചന്ദ്രന്‍, ഒറവമ്പുറം ഐലക്കര ആമിന, പറപ്പൂര്‍ സരോജിനി, അരീച്ചോല ചാത്തംകുത്ത് ബിജു, ഒറവമ്പുറം ഒ.പി. മൊയ്തീന്‍, കളത്തില്‍ മുഹമ്മദ് സലീം, നെന്മിനി കണ്ണന്‍തൊടി ഭാസ്കരന്‍, നല്ലൂര്‍ മലപ്പുറവന്‍ മുഹമ്മദ്, ടി.കെ. മൊയ്തീന്‍ എന്നിവരുടെ വീടുകളാണ് തകര്‍ന്നത്. വെട്ടത്തൂര്‍ ഗ്രാമപഞ്ചായത്തിലെ കാര്യാവട്ടം, പച്ചീരി, മണ്ണാര്‍മല പ്രദേശങ്ങളില്‍ 600ഓളം വാഴകള്‍ നിലം പൊത്തി. കപ്പകൃഷിയും കൊമ്പുകള്‍ കടപുഴകി നശിച്ചു. മണ്ണാര്‍മല ഒതുക്കുംപുറത്ത് മൂസക്കുട്ടി, ചോലയില്‍ ഹംസക്കുട്ടി, വാടയില്‍ ഉമ്മര്‍ എന്നിവരുടെ കൃഷിയാണ് നശിച്ചത്. വൈദ്യുതിലൈനില്‍ മരങ്ങള്‍ പൊട്ടിവീണതിനെ തുടര്‍ന്ന് ഈ പ്രദേശങ്ങളില്‍ വൈദ്യുതിയും മുടങ്ങി. പാണ്ടിക്കാട്: ശക്തമായ കാറ്റില്‍ പാണ്ടിക്കാട് ഗ്രാമപഞ്ചായത്തിലെ വിവിധഭാഗങ്ങളില്‍ നാശ നഷ്ടം. മരങ്ങള്‍ വീണ് വീടുകള്‍ക്ക് കേടുപാടുപറ്റി. വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടി. വള്ളുവങ്ങാട്, തറിപ്പടി, പറമ്പന്‍ പൂള, വലിയാത്രപടി, തമ്പാനങ്ങാടി ഭാഗങ്ങളിലാണ് കൂടുതല്‍ നാശനഷ്ടമുണ്ടായത്. പറമ്പന്‍ പൂളയിലെ പുന്നക്കാടന്‍ സുലൈമാന്‍െറ വീടിനുമുകളില്‍ മരം വീണു. മേലാറ്റൂര്‍: കനത്ത മഴയിലും കാറ്റിലും തെങ്ങ് കടപുഴകി വീണ് വീട് ഭാഗികമായി തകര്‍ന്നു. വേങ്ങൂര്‍ രണ്ടാം മൈല്‍ താഴെപ്പാടം പുളിക്കാത്തൊടി മജീദിന്‍െറ വീടാണ് തകര്‍ന്നത്. മേല്‍ക്കൂര തകര്‍ന്ന് ഓടും മറ്റും വീടിനകത്തേക്ക് വീണെങ്കിലും ആര്‍ക്കും പരിക്കേറ്റില്ല. വില്ളേജ് ഓഫിസര്‍ വീട് സന്ദര്‍ശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.