വിഴിഞ്ഞം: ഫിഷറീസ് സ്റ്റേഷന്‍ പ്രവര്‍ത്തനം ഏതു നിമിഷവും തകര്‍ന്നുവീഴാവുന്ന കെട്ടിടത്തില്‍. നിരവധിതവണ പരാതിപ്പെട്ടിട്ടും ശോച്യാവസ്ഥക്ക് പരിഹാരമായില്ല. ഹാര്‍ബര്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍നിന്നുള്ള കാലതാമസമാണ് പണി നീളാന്‍ കാരണമെന്ന് ആക്ഷേപമുയരുന്നു. കോണ്‍ക്രീറ്റ് പാളികള്‍ ഇളകിവീഴുന്നതിനാല്‍ ജീവന്‍ ഭയന്നാണ് ഉദ്യോഗസ്ഥര്‍ ജോലിചെയ്യുന്നത്. മഴയില്‍ കെട്ടിടം ചോര്‍ന്നൊലിക്കുന്നതിന് പുറമേ ജീവനക്കാര്‍ക്ക് വൈദ്യുതാഘാതമേല്‍ക്കുന്നതും നിത്യസംഭവമാണെന്നും പറയുന്നു. അസി .ഡയറക്ടറുടെ മുറി ഉള്‍പ്പെടെ എല്ലാ ഓഫിസ് മുറികളും തകരാവുന്ന നിലയിലാണ്. മത്സ്യത്തൊഴിലാളികളുടെ രജിസ്ട്രേഷന്‍ രേഖകളടക്കമുള്ള പ്രധാനരേഖകള്‍ സൂക്ഷിക്കുന്ന കമ്പ്യൂട്ടര്‍ റൂമും മഴയത്ത് ചോര്‍ന്നൊലിക്കും. ഇതുകൂടാതെ സമീപത്തെ മുഴുവന്‍ സമയ പ്രവര്‍ത്തനമുള്ള മറൈന്‍എന്‍ഫോഴ്സ്മെന്‍റിന്‍െറ ഓഫിസിന്‍െറ അവസ്ഥയും ദയനീയമാണ്. കോണ്‍ക്രീറ്റ് പാളികള്‍ തുടര്‍ച്ചയായി അടര്‍ന്നുവീണു കൊണ്ടിരിക്കുകയാണ്. ജീവനക്കാര്‍ പലപ്പോഴും തലനാരിഴക്കാണ് അപകടത്തില്‍നിന്ന് രക്ഷപ്പെടുന്നത്. മന്ദിരത്തിന്‍െറ ചുറ്റുമതില്‍ തകര്‍ന്നിട്ടും വര്‍ഷങ്ങളായി. മുമ്പ് കെട്ടിടത്തിന്‍െറ ശോച്യാവസ്ഥ സംബന്ധിച്ച് പരാതിയുയര്‍ന്നതിനത്തെുടര്‍ന്ന് ഫിഷറീസ് പരിശീലന കേന്ദ്രം കം ഓഫിസ് സമുച്ചയ നിര്‍മാണത്തിന് അധികൃതര്‍ 60 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കിയിരുന്നു. എന്നാല്‍ തുടര്‍നടപടിയുണ്ടാകാതെ പോകുകയായിരുന്നു. 30ലേറെ വര്‍ഷം പഴക്കമുള്ളതാണ് കെട്ടിടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.