തിരുവനന്തപുരം: എക്സൈസ് കമീഷണറുടെ പ്രത്യേക സ്ക്വാഡ് തലസ്ഥാനത്ത് വന്‍ സ്പിരിറ്റ് വേട്ട നടത്തി ആഴ്ചകള്‍ പിന്നിട്ടിട്ടും അന്വേഷണം തുടങ്ങിയേടത്തുതന്നെ. ജൂലൈ ഒന്നിന് തമിഴ്നാട്ടില്‍നിന്ന് കളിയിക്കാവിള ചെക്പോസ്റ്റ് വഴിയത്തെിയ ലോറിയില്‍ നിന്നാണ് 2800 ലിറ്റര്‍ സ്പിരിറ്റ് പിടികൂടിയത്. 35 ലിറ്റര്‍ വീതം കൊള്ളുന്ന 80 കന്നാസുകളിലാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. ഇന്‍സ്പെക്ടര്‍ ടി. അനികുമാറിന്‍െറ നേതൃത്വത്തിലുള്ള സംഘമാണ് സ്പിരിറ്റ് പിടികൂടിയത്. പത്തനംതിട്ട സ്വദേശികളായ ഡ്രൈവര്‍ രാജേഷ് (27), സോളമന്‍ (27), ഇവരുടെ സഹായി പാറശാല ഇടിച്ചക്കപ്ളാമൂട് സ്വദേശി രാജേന്ദ്രന്‍ (30) എന്നിവരെ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തെങ്കിലും തുടരന്വേഷണം എങ്ങുമത്തെിയില്ല. സ്പിരിറ്റ്, അബ്കാരി കേസുകളുടെ അന്വേഷണം കാര്യക്ഷമമാക്കാന്‍ വിഭാവനം ചെയ്ത എക്സൈസ് ക്രൈംബ്രാഞ്ച് പ്രാവര്‍ത്തികമാകാത്തതാണ് പ്രശ്നകാരണം. ഇതിനായി ധനവകുപ്പിലേക്കയച്ച ഫയല്‍ സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ തടഞ്ഞുവെച്ചിരിക്കുകയാണ്. അതേസമയം, അന്തര്‍സംസ്ഥാന സ്പിരിറ്റ് ലോബിയാണ് ക്രൈം ബ്രാഞ്ച് രൂപവത്കരണത്തിന് തടസ്സം നില്‍ക്കുന്നതെന്ന് എക്സൈസ് ഉന്നതന്‍ പറയുന്നു. കര്‍ണാടകയിലെ ഡിസ്റ്റിലറികളില്‍ നിന്നാണ് കേരളത്തിലേക്ക് കൂടുതലായും സ്പിരിറ്റത്തെുന്നത്. ക്രൈംബ്രാഞ്ച് രൂപവത്കരിച്ചാല്‍ അന്വേഷണം അയല്‍സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കും. ഇതൊഴിവാക്കാനാണ് സ്പിരിറ്റ് ലോബി ശ്രമിക്കുന്നത്. ഇതിന് എക്സൈസിലെ ചില ഉന്നതരുടെ ഒത്താശയും ലഭിക്കുന്നുണ്ടത്രെ. ഓണക്കാലത്ത് മദ്യദുരന്തം പോലുള്ള വിപത്തുകള്‍ ഒഴിവാക്കാന്‍ എല്ലാ സജ്ജീകരണങ്ങളും ഒരുക്കുമെന്ന് എക്സൈസ് കമീഷണര്‍ അനില്‍ സേവ്യര്‍ ആവര്‍ത്തിക്കുമ്പോള്‍ പിടികൂടിയ സ്പിരിറ്റിന്‍െറ ഉറവിടം പോലും കണ്ടത്തൊനാകാത്ത ദുരവസ്ഥയിലാണ് ഉദ്യോഗസ്ഥര്‍. അന്വേഷണത്തിനായി ഉദ്യോഗസ്ഥര്‍ അയല്‍സംസ്ഥാനങ്ങളിലേക്ക് പോയാല്‍ വ്യാജമദ്യലോബിക്ക് ഇവിടെ പിടിമുറുക്കാം. ഇത് തടയുന്നതിന് അന്വേഷണം മന്ദഗതിയിലാക്കാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിതരാവുകയാണ്. അതിര്‍ത്തി ജില്ലകളില്‍ വ്യാജമദ്യലോബി സ്പിരിറ്റ് വന്‍തോതില്‍ ശേഖരിച്ചിട്ടുണ്ടെന്നാണ് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് ബാറുകള്‍ ഏറക്കുറെ പൂട്ടിയ സാഹചര്യത്തില്‍ എക്സൈസിന്‍െറ ജോലിഭാരം പതിന്മടങ്ങ് വര്‍ധിച്ചിരിക്കുകയാണ്. എന്നാല്‍, ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ അവശ്യം വേണ്ട മുന്നൊരുക്കങ്ങള്‍ നടത്താന്‍ പോലും സാധിക്കാത്ത അവസ്ഥയിലാണ് വകുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.