കരമന: പൊന്നിന്‍ചിങ്ങത്തിലെ തിരുവോണനാളില്‍ ശ്രീപത്മനാഭസ്വാമിക്ക് സമര്‍പ്പിക്കാന്‍ കുഞ്ചാലുംമൂട്ടിലെ കുടുംബം ഓണവില്ളൊരുക്കുന്നു. തിരുവനന്തപുരം കരമന വാണിയംമൂല മേലാറന്നൂര്‍ വിളയില്‍ വീട്ടില്‍ മൂത്താചാരി ഭദ്രാരത്നം ആര്‍.ബി.കെ. ആചാരി എന്ന ബിന്‍കുമാറും സഹോദരന്മാരായ ഭദ്രാരത്നം സുദര്‍ശനന്‍ ആചാരി, ഭദ്രാരത്നം ഉമേഷ്കുമാര്‍ ആചാരി, ഭദ്രാരത്നം സുലഭന്‍, ബിന്‍കുമാറിന്‍െറ മകന്‍ അനന്ത പത്മനാഭന്‍, ഇളയച്ഛന്‍ നാഗേന്ദ്രനാചാരി എന്നിവരാണ് പള്ളിവില്ല് എന്ന ഓണവില്ലിന്‍െറ ശില്‍പികള്‍. ചിങ്ങമാസത്തിലെ തിരുവോണനാളില്‍ പ്രജകളെ സന്ദര്‍ശിക്കാന്‍ വരുന്ന മഹാബലി ചക്രവര്‍ത്തിക്ക് കാണാന്‍ വിഷ്ണുവിന്‍െറ അവതാരകഥകള്‍ വരച്ച് വിഷ്ണുസന്നിധിയില്‍ സമര്‍പ്പിക്കുന്ന ആചാരത്തിന്‍െറ ഭാഗമാണ് പാരമ്പര്യമായി ഓണവില്ല് സമര്‍പ്പിക്കാന്‍ അധികാരപ്പെട്ട വിളയില്‍വീട്ടുകാര്‍ ആചാരമുറകള്‍ തെറ്റിക്കാതെ ഭക്തിപൂര്‍വം ചെയ്തുവരുന്നത്. രണ്ടടി അളന്ന് തിട്ടപ്പെടുത്തി മൂന്നാമത്തെ അടി അളക്കാന്‍ മഹാബലി ശിരസ്സ് കാണിച്ചുകൊടുക്കുന്നു. ഒപ്പം മഹാവിഷ്ണുവാണെന്ന് തിരിച്ചറിഞ്ഞ് വിശ്വരൂപം കാണാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്നു. പ്രപഞ്ചശില്‍പിയായ വിശ്വകര്‍മദേവനോട് മഹാബലിയുടെ ആഗ്രഹം സാധിച്ചുകൊടുക്കാന്‍ മഹാവിഷ്ണു പറയുന്നു. കാലാകാലങ്ങളില്‍ മഹാവിഷ്ണു എടുക്കുന്ന അവതാരകഥകള്‍ ചിത്രങ്ങളായി വരച്ച് വിഷ്ണുസന്നിധിയില്‍ സമര്‍പ്പിക്കാമെന്നും അവിടെ വന്ന് മഹാബലിക്ക് ദര്‍ശിക്കാമെന്നും വിശ്വകര്‍മദേവന്‍ വാഗ്ദാനം നല്‍കുന്നു. അപ്രകാരം വിശ്വകര്‍മദേവന്‍െറ അനുചരന്മാരായ വിശ്വകര്‍മജര്‍ പാരമ്പര്യമായി അനുഷ്ഠിക്കുന്ന ഒരു ചടങ്ങാണ് പള്ളിവില്ല് സമര്‍പ്പണം. ഉത്രാടദിനത്തില്‍ വൈകീട്ട് കരമനയിലുള്ള കുടുംബക്ഷേത്രത്തില്‍ 12 വില്ലുകളും പൂജിക്കും. തിരുവോണനാളില്‍ അതിരാവിലെ ഘോഷയാത്രയായി കുടുംബം ഓണവില്ലുമായി ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് തിരിക്കും. കിഴക്കേനടയില്‍ ക്ഷേത്രഭാരവാഹികളും പൂജാരിമാരും പാണിവിളക്കിന്‍െറയും പഞ്ചവാദ്യത്തിന്‍െറയും വായ്ക്കുരവയുടെയും അകടമ്പടിയോടെ ഓണവില്ലുകുടുംബത്തെ സ്വീകരിക്കും. തുടര്‍ന്ന് ദക്ഷിണയും വസ്ത്രവും പ്രസാദവും മൂത്താചാരിക്ക് നല്‍കി ചടങ്ങിന് നാന്ദികുറിക്കും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.