വീട് കുത്തിത്തുറന്ന് 20 പവനും ലക്ഷം രൂപയും കവര്‍ന്നു

വര്‍ക്കല: ഇടവയില്‍ വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച. ഇടവ മദ്രസമുക്കില്‍ ഐ.ഒ.ബിക്ക് സമീപം യെല്ളോഹൗസില്‍ ഹാറൂണിന്‍െറ വീട്ടിലാണ് കവര്‍ച്ച നടന്നത്. വ്യാഴാഴ്ച രാത്രി ആറരക്കും ഒമ്പതരക്കും മധ്യേയായിരുന്നു സംഭവം. അടുക്കളവാതില്‍ പൊളിച്ച് അകത്തുകടന്ന മോഷ്ടാവ് മുറിയില്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന ഒരുലക്ഷംരൂപയും 20പവന്‍ സ്വര്‍ണാഭരണങ്ങളും അപഹരിച്ചു. ഇടവയില്‍ മെഡിക്കല്‍ ഷോപ് നടത്തുന്ന ഹാറൂണും ഭാര്യയും സ്ഥാപനത്തിലായിരുന്ന സമയത്താണ് കവര്‍ച്ച നടന്നത്. സന്ധ്യക്ക് ആറരയോടെ വീട്ടില്‍ ലൈറ്റിടാന്‍ ഹാറൂണ്‍ എത്തിയിരുന്നു. രാത്രി ഒമ്പതരയോടെ കട പൂട്ടി വീട്ടിലത്തെിയപ്പോഴാണ് കവര്‍ച്ച അറിയുന്നത്. തിരുവനന്തപുരത്തുനിന്ന് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തത്തെി തെളിവ് ശേഖരിച്ചു. അയിരൂര്‍ പൊലീസ് കേസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.