ആറ്റിങ്ങല്‍: ഭൂമി ലഭ്യമാക്കിയിട്ടും അങ്കണവാടിക്ക് കെട്ടിടം നിര്‍മിച്ചുനല്‍കുന്നില്ളെന്ന് ആക്ഷേപം. കരവാരം ഗ്രാമപഞ്ചായത്തിലെ ഞാറയ്ക്കാട്ടുവിളയിലെ അങ്കണവാടിയാണ് സ്വന്തം കെട്ടിടമില്ലാത്തതിനാല്‍ സൗകര്യങ്ങളില്ലാത്ത വാടകകെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്. അങ്കണവാടിക്ക് കെട്ടിടം നിര്‍മിക്കാന്‍ സ്വകാര്യവ്യക്തി സൗജന്യമായി മൂന്ന് സെന്‍റ് ഭൂമി നല്‍കിയിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കെട്ടിടം അനുവദിച്ചിട്ടില്ല.നിലവില്‍ അങ്കണവാടിയുടെ പ്രവര്‍ത്തനം സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ്. റബര്‍വളം സൂക്ഷിക്കുന്ന കെട്ടിടത്തിന്‍െറ വരാന്തയാണ് അങ്കണവാടിക്ക് ഉപയോഗിക്കുന്നതെന്നാണ് ആക്ഷേപം. കുട്ടികള്‍ പഠിക്കുന്നതും ഉണ്ണുന്നതും ഉറങ്ങുന്നതുമെല്ലാം ഈ ഷെഡിലാണ്. സിമന്‍റ്പൊടിയുടെ ശല്യമുള്ള തറയില്‍ കിടക്കുകയും ഇരിക്കുകയും ചെയ്യേണ്ടിവരുന്ന കുട്ടികള്‍ക്ക് ശ്വാസംമുട്ട്, അലര്‍ജി തുടങ്ങിയ ബുദ്ധിമുട്ടുകളും അനുഭവിക്കേണ്ടിവരുന്നു. മഴ പെയ്താല്‍ വെള്ളം അകത്തേക്ക് കയറി കുട്ടികള്‍ നനയുന്ന അവസ്ഥയുമുണ്ട്. മുപ്പതോളം കുട്ടികള്‍ ഉണ്ടായിരുന്ന അങ്കണവാടിയില്‍ നിലവിലെ അംഗസംഖ്യ പകുതിയായി കുറഞ്ഞു. പശ്ചാത്തലസൗകര്യങ്ങളുടെ അഭാവമാണ് കാരണം.അങ്കണവാടിയോടുള്ള അവഗണന അവസാനിപ്പിക്കണമെന്നും പുതിയ കെട്ടിടം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് കരവാരം മണ്ഡലം പ്രസിഡന്‍റ് കെ.സന്തോഷിന്‍െറ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.