ചെറുന്നിയൂരിനെ വര്‍ക്കല ബ്ളോക്കില്‍ നിന്ന് മാറ്റുന്നതിനെതിരെ പ്രതിഷേധം ശക്തം

വര്‍ക്കല: ചെറുന്നിയൂര്‍ ഗ്രാമപഞ്ചായത്തിനെ വര്‍ക്കല ബ്ളോക്കില്‍നിന്ന് മാറ്റി കിളിമാനൂര്‍ ബ്ളോക്കില്‍ ചേര്‍ക്കുന്നതില്‍ പ്രതിഷേധം ശക്തമാവുന്നു. നീക്കത്തിന് പിന്നില്‍ സി.പി.എം ആണെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. സി.പി.എമ്മിന്‍െറ രാഷ്ട്രീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ് വര്‍ക്കല ടൗണിനോട് ചേര്‍ന്നുകിടക്കുന്ന പ്രദേശത്തെ കിളിമാനൂരിലേക്ക് കൊണ്ടുപോകുന്നതെന്നും ഇതിന് പിന്നില്‍ സി.പി.എം പ്രാദേശിക നേതൃത്വവും പഞ്ചായത്ത് ഭരണസമിതിയുമാണെന്നും കോണ്‍ഗ്രസ് നേതാവ് എം. ജഹാംഗീര്‍ ആരോപിച്ചു. ആസൂത്രിതമായ നീക്കത്തിന് അഡ്വ. ബി. സത്യന്‍ എം.എല്‍.എയുടെ പിന്തുണയുണ്ടെന്നും ജനവികാരം മാനിച്ച് അദ്ദേഹം പിന്തിരിയണമെന്നും പഞ്ചായത്തംഗം കൂടിയായ ജഹാംഗീര്‍ ആവശ്യപ്പെട്ടു. വര്‍ക്കല ബ്ളോക് പഞ്ചായത്തിന്‍െറ ആസ്ഥാനം സ്ഥിതിചെയ്യുന്നത് ചെറുന്നിയൂര്‍ പഞ്ചായത്ത് പ്രദേശത്താണ്. ബ്ളോക് പഞ്ചായത്ത് കാര്യാലയവും ഇതര ബ്ളോക് ഓഫിസുകളുമെല്ലാം വര്‍ക്കല ടൗണിനോട് ചേര്‍ന്നാണ് കിടക്കുന്നത്. വര്‍ക്കലയില്‍നിന്ന് ചെറുന്നിയൂരിലേക്ക് കഷ്ടിച്ച് രണ്ടര കി.മീ. ദൂരം മാത്രമേയുള്ളൂ. അപ്പോള്‍ ചെറുന്നിയൂര്‍ പഞ്ചായത്തുകാര്‍ ബ്ളോക്കുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങള്‍ക്കായി കിളിമാനൂരിലത്തൊന്‍ ഏറെ ദൂരം സഞ്ചരിക്കേണ്ടിവരും. സമയനഷ്ടവും യാത്രാക്ളേശവും ഒഴിവാക്കി പൊതുജനങ്ങളെ കഷ്ടപ്പെടുത്താതിരിക്കാന്‍ എം.എല്‍.എ ശ്രമിക്കണമെന്നും പ്രസ്താവനയില്‍ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.