തിരുവനന്തപുരം: എ.പി.ജെ. അബ്ദുല്‍ കലാമിനോടുള്ള ആദരസൂചകമായി കലക്ടറേറ്റ്, കോര്‍പറേഷന്‍, യൂനിവേഴ്സിറ്റി ഓഫിസുകള്‍ ശനിയാഴ്ച പ്രവര്‍ത്തിച്ചു. കലക്ടറേറ്റിലെ മുഴുവന്‍ ഓഫിസുകളും ജില്ലയിലെ എല്ലാ റവന്യൂ ഓഫിസുകളും സ്പെഷല്‍ ഓഫിസുകളും പ്രവര്‍ത്തിച്ചു. കലക്ടര്‍ ബിജു പ്രഭാകര്‍, അഡീഷനല്‍ ജില്ലാ മജിസ്ട്രേറ്റ് വി.ആര്‍. വിനോദ് തുടങ്ങിയവരും മറ്റു ജീവനക്കാരും രാവിലെ 10ന് തന്നെ ഓഫിസിലത്തെി. കലാമിനോടുള്ള ആദരസൂചകമായി നഗരസഭ ഓഫിസും സോണല്‍ ഓഫിസുകളും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഓഫിസുകളും സാധാരണപോലെ തുറന്നുപ്രവര്‍ത്തിച്ചു. പ്രധാന ഓഫിസില്‍ 360 ജീവനക്കാരില്‍ 320 പേരും സോണല്‍ ഓഫിസുകളില്‍ 260 ജീവനക്കാരില്‍ 208 പേരും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഓഫിസുകളില്‍ 80 ശതമാനത്തിലേറെ തൊഴിലാളികളും ജീവനക്കാരും ജോലിക്ക് ഹാജരായി. നഗരസഭ ഓഫിസില്‍ രാവിലെ 9.30ന് നടന്ന അനുസ്മരണയോഗം മേയര്‍ അഡ്വ. കെ. ചന്ദ്രിക ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയര്‍ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പാളയം രാജന്‍, മരാമത്ത്കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.എസ്. പത്മകുമാര്‍, യു.ഡി.എഫ് ലീഡര്‍ ജോസ് ജോസഫ്, കെ.എം.സി.എസ്.യു ജനറല്‍ സെക്രട്ടറി എ. നുജും എന്നിവര്‍ പ്രഭാഷണം നടത്തി. കൗണ്‍സിലര്‍മാരായ മുരുകേശന്‍, എസ്. ശാന്തിനി, എസ്. വിജയകുമാര്‍, കെ.എം.സി.എസ്.യു സംസ്ഥാന പ്രസിഡന്‍റ് എ.ഉണ്ണി എന്നിവര്‍ പങ്കെടുത്തു. കേരള സര്‍വകലാശാല ആസ്ഥാനവും പതിവുപോലെ പ്രവര്‍ത്തിച്ചു. മിക്കവാറും എല്ലാ ഡിപ്പാര്‍ട്ടുമെന്‍റുകളിലും ജീവനക്കാരത്തെി. എന്നാല്‍, അന്വേഷണവിഭാഗത്തില്‍ പതിവ് തിരക്ക് അനുഭവപ്പെട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.