കല്ലറ: പാങ്ങോട് പഞ്ചായത്തിലെ കാഞ്ചിനടയില്‍ മണ്ണ് ഖനനവുമായി ബന്ധപ്പെട്ട് സംഘര്‍ഷം. ഏറ്റുമുട്ടലില്‍ ഇരുവിഭാഗത്തിലുംപെട്ട 15ഓളം പേര്‍ക്ക് പരിക്കേറ്റു. ഭൂഉടമയുടെ നേതൃത്വത്തില്‍ നടന്ന അക്രമങ്ങളില്‍ പൊലീസ് കേസെടുത്തില്ളെന്ന് ആരോപിച്ച് പ്രദേശവാസികള്‍ പാങ്ങോട് പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. എന്നാല്‍ ജിയോളജി വകുപ്പിന്‍െറയും കോടതിയുടെയും അനുമതി ഉണ്ടായിരുന്നിട്ടും ഒരു വിഭാഗം നാട്ടുകാര്‍ ആരോപണവുമായി രംഗത്തത്തെുകയും തങ്ങളുടെ ജീവനക്കാരെ മര്‍ദിക്കുകയുമായിരുന്നെന്നുകാട്ടി ഉടമയും പൊലീസില്‍ പരാതി നല്‍കി.കഴിഞ്ഞ ദിവസം രാവിലെയാണ് കാഞ്ചിനട ക്ഷേത്രത്തിന് സമീപത്തെ സ്വകാര്യവ്യക്തിയുടെ പാട്ടത്തിനെടുത്ത പുരയിടത്തിലെ മണല്‍ കളത്തില്‍ നാട്ടുകാരും തൊഴിലാളികളും ഏറ്റുമുട്ടിയത്. സംഭവത്തില്‍ കാഞ്ചിനട സ്വദേശികളായ അംബികാഭവനില്‍ വിനയന്‍ (29), ശാസ്താംകുന്നില്‍ വീട്ടില്‍ ഗോപകുമാര്‍ (36), മൂല കരിക്കകത്തില്‍ വീട്ടില്‍ സജീര്‍ (30), കിരണ്‍ ഭവനില്‍ അരുണ്‍ദത്ത് (23) എന്നിവര്‍ക്ക് ഗുരുതര പരിക്കേറ്റു. നാലുപേര്‍ക്കും കാലിന് ഒടിവുണ്ട്. കാഞ്ചിനട സ്വദേശികളായ ഷിജിമോന്‍ (27), അതുല്‍രാജ് (23), അഖില്‍ ദത്ത് (25), ലൈജു (29), സജിമോന്‍ (29), ലാല്‍ (28), അനന്തുമോഹന്‍ (22) എന്നിവര്‍ക്കും പരിക്കേറ്റു. സ്വകാര്യവ്യക്തി അനധികൃതമായി മണ്ണെടുക്കുകയാണെന്ന് ആക്ഷേപവുമായി കഴിഞ്ഞ എട്ട് ദിവസമായി ഇതിന് സമീപത്ത് സമരപന്തല്‍ കെട്ടി നാട്ടുകാര്‍ പ്രതിഷേധത്തിലാണ്. സമരപ്പന്തല്‍ പൊളിച്ചുനീക്കാനുള്ള ശ്രമം തടയവെ തങ്ങള്‍ക്കുനേരെ വാഹനം ഇടിച്ചുകയറ്റുകയായിരുന്നെന്ന് സമരക്കാര്‍ പറയുന്നു. പൊലീസിന്‍െറയും രാഷ്ട്രീയക്കാരുടെയും മൗനാനുവാദത്തോടെ മണല്‍ മാഫിയയാണ് ഇവിടെ പ്രവര്‍ത്തിക്കുന്നതെന്നും ഖനനം അനുവദിക്കില്ളെന്നും സമരക്കാര്‍ പറഞ്ഞു. അതേസമയം നിയമപരമായ എല്ലാ രേഖകളോടുമാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഉടമ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. പാറപ്പൊടി, അനുബന്ധ കെട്ടിട നിര്‍മാണ സാധനങ്ങള്‍ എന്നിവയാണ് വില്‍ക്കുന്നത്. ജിയോളജി വകുപ്പിന്‍െറയും കോടതിയുടെയും അനുമതി ഉണ്ടെന്നും ഉടമ പറയുന്നു. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പഞ്ചായത്ത് പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ നോട്ടീസ് നല്‍കിയിരുന്നു. ജിയോളജി വകുപ്പിന്‍െറ അനുമതിയെ തുടര്‍ന്ന് കോടതിയെ സമീപിച്ച ഉടമ പഞ്ചായത്ത് നോട്ടീസിന് മൂന്ന് ആഴ്ചയിലെ സ്റ്റേ വാങ്ങി വീണ്ടും നിര്‍മാണം ആരംഭിക്കുകയായിരുന്നത്രേ. നാട്ടുകാര്‍ക്ക് നേരെയുണ്ടായ അതിക്രമത്തില്‍ പൊലീസ് നടപടി ഉണ്ടായില്ളെന്നാരോപിച്ചാണ് സമരക്കാര്‍ ഇന്നലെ പാങ്ങോട് പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയത്. ഉപരോധസമരം പശ്ചിമഘട്ട പരിസ്ഥിതി പ്രവര്‍ത്തകനായ ഫിറോസ്ഖാന്‍ ഉദ്ഘാടനം ചെയ്തു. അതേസമയം സംഭവങ്ങളുമായി ബന്ധപ്പെട്ട ഇരുവിഭാഗവും പരാതി നല്‍കിയിട്ടുണ്ടെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും പാങ്ങോട് എസ്.ഐ യഹിയ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.