തിരുവനന്തപുരം: ഓണക്കാലത്തോടനുബന്ധിച്ച് വ്യാജമദ്യം തടയാന്‍ എക്സൈസ് വകുപ്പിന്‍െറ ആഭിമുഖ്യത്തില്‍ പ്രത്യേക എന്‍ഫോഴ്സ്മെന്‍റ് ഡ്രൈവ് സംഘടിപ്പിക്കുമെന്ന് ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ പി. ജയരാജന്‍. ബുധനാഴ്ച ആരംഭിച്ച പ്രത്യേക കര്‍മപദ്ധതി അടുത്തമാസം ഒമ്പത് വരെയുണ്ടാകും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജില്ലാതല കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുമെന്നും വ്യാജമദ്യം തടയുന്നത് സംബന്ധിച്ച ജില്ലാ ജനകീയ കമ്മിറ്റി യോഗത്തില്‍ അദ്ദേഹം അറിയിച്ചു. താലൂക്ക് തലത്തില്‍ സര്‍ക്ക്ള്‍ ഓഫിസുകള്‍ കണ്‍ട്രോള്‍ റൂമുകളായി പ്രവര്‍ത്തിക്കും. മൂന്ന് സ്ട്രൈക്കിങ് ഫോഴ്സുകള്‍ രൂപവത്കരിച്ചിട്ടുണ്ട്. ഓണക്കാലത്തോടനുബന്ധിച്ച് വ്യാജമദ്യക്കടത്ത് തടയാന്‍ അതിര്‍ത്തി പട്രോള്‍ യൂനിറ്റുകളും പ്രത്യേകമായി നിയോഗിച്ചിട്ടുണ്ട്. ഓരോ റെയിഞ്ചിലും ഷാഡോ എക്സൈസ് ടീം പ്രവര്‍ത്തനം തുടങ്ങി. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടക്ക് രണ്ടിലധികം കേസുകളില്‍ അറസ്റ്റിലായ ആളുകളെ കരുതല്‍ തടങ്കലിലെടുക്കാനുള്ള നടപടിയെടുക്കും. പൊലീസ്, റവന്യൂ, എക്സൈസ്, വനം വകുപ്പുകള്‍ ചേര്‍ന്ന് ആവശ്യമായ സ്ഥലങ്ങളില്‍ സംയുക്ത റെയ്ഡുകള്‍ നടത്തും. തീരം വഴിയുള്ള മദ്യക്കടത്ത് തടയാന്‍ കോസ്റ്റല്‍ പൊലീസുമായി പേര്‍ന്ന് പദ്ധതികള്‍ ആവിഷ്കരിക്കും. അതിര്‍ത്തിയില്‍ തമിഴ്നാട് ഉദ്യോഗസ്ഥരുടെ സഹകരണത്തിനായി യോഗം ചേര്‍ന്നിരുന്നു. കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ അഡീ. ജില്ലാ മജിസ്ട്രേറ്റ് വി.ആര്‍. വിനോദ് അധ്യക്ഷത വഹിച്ചു. എക്സൈസ്, പൊലീസ്, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും വിവിധ സംഘടനാപ്രവര്‍ത്തകരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.