വിഴിഞ്ഞം: അവധിദിനം പ്രവൃത്തിദിനമാക്കി മലേറിയ ബാധയെ ചെറുക്കാന്‍ ആരോഗ്യവകുപ്പ് നേതൃത്വത്തില്‍ വിഴിഞ്ഞത്ത് ഊര്‍ജിത ബോധവത്കരണ പ്രവര്‍ത്തനം. മലേറിയ ബാധിതരുടെ എണ്ണം 23 ആയതോടെയാണ് ആരോഗ്യ പ്രവര്‍ത്തകരുടെ ഓണ്‍ലൈന്‍ കൂട്ടായ്മയായ ഹെല്‍ത്ത് എജുക്കേഷന്‍ എയ്ഡിന്‍െറ നേതൃത്വത്തില്‍ മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാമിനോട് ആദരസൂചകമായി വിവിധ ജില്ലകളില്‍നിന്നുള്ള 300ല്‍പരം പ്രവര്‍ത്തകര്‍ സന്നദ്ധ സേവകരായത്. രോഗം പടരുന്ന പള്ളിത്തുറ, കോട്ടപ്പുറം തുടങ്ങിയ തീരദേശ മേഖലകളിലായിരുന്നു പ്രവര്‍ത്തനം. പ്രദേശത്തെ 2000ത്തില്‍ പരം വീടുകള്‍ സംഘം സന്ദര്‍ശിച്ചു. സാധാരണ പനിബാധിതരെ കണ്ടത്തെി രക്തപരിശോധന നടത്തി. ബോധവത്കരണവും നല്‍കിയതിനൊപ്പം കൊതുകിന്‍െറ ഉറവിട നശീകരണവും നടത്തി. പുതുതായി മലേറിയ ബാധയൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ളെന്ന് അധികൃതര്‍ അറിയിച്ചു. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ജയശങ്കര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. മീനാക്ഷി, ജില്ലാ സര്‍വൈലന്‍സ് ഓഫിസര്‍ ഡോ. ഡിക്രൂസ് എന്നിവരെ കൂടാതെ, ജനപ്രതിനിധികളും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.