ആറ്റിങ്ങല്‍: നഗരപരിധിയില്‍ ദേശീയപാത നാലുവരിയായി വികസിപ്പിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് വിവിധ വകുപ്പുകളുടെ ഉന്നതതലയോഗം ചേര്‍ന്നു. അഡ്വ.ബി.സത്യന്‍ എം.എല്‍.എയുടെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. കെ.എസ്.ഇ.ബി, റവന്യൂ, ജലഅതോറിറ്റി, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരാണ് യോഗത്തില്‍ പങ്കെടുത്തത്. റോഡ് വികസനം വേഗത്തിലാക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. നഗരത്തിനുള്ളില്‍ മൂന്ന് കിലോമീറ്റര്‍ ദൂരത്തിലാണ് നിലവിലെ ദേശീയപാത നാലുവരിപ്പാതയായി വികസിപ്പിക്കുന്നത്. ഇതിനായി 22 കോടി രൂപ സര്‍ക്കാര്‍ വകയിരുത്തിയിട്ടുണ്ട്. ഭൂമി മാര്‍ക്ക് ചെയ്യുന്ന ജോലികള്‍ നടന്നുവരുകയാണ്. ഇതിന്‍െറ തുടര്‍ നടപടികള്‍ വേഗത്തിലാക്കുന്നതിനും സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനും വേണ്ടിയാണ് എം.എല്‍.എ മുന്‍കൈയെടുത്ത് യോഗം വിളിച്ചത്. ദേശീയപാത വികസനത്തിനായി മാര്‍ക്ക് ചെയ്ത ഭൂമിയുടെ യഥാര്‍ഥ ഉടമസ്ഥരെ കണ്ടത്തൊന്‍ വില്ളേജ് ഓഫിസ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ ലഭ്യമാക്കാന്‍ റവന്യൂ വകുപ്പ് നടപടി ആരംഭിച്ചു. നിര്‍ദിഷ്ട ഭൂമിയിലെ പുറമ്പോക്കുകളും കൈയേറ്റങ്ങളും സംബന്ധിച്ച അന്വേഷണം നേരത്തേ ആരംഭിച്ചിരുന്നു. വസ്തുവിന്‍െറ യഥാര്‍ഥ ഉടമകളെ കണ്ടത്തെി അവരുടെ യോഗം വിളിച്ച് സമ്മതപത്രം എഴുതിവാങ്ങും. നേരത്തേ തന്നെ നിരവധിപേര്‍ സമ്മതപത്രം എഴുതി നല്‍കിയിരുന്നു. വെള്ളിയാഴ്ച നടന്ന യോഗത്തിന്‍െറ തുടര്‍ച്ചയായി ജില്ലാ കലക്ടര്‍ കൂടി പങ്കെടുക്കുന്ന യോഗം ആഗസ്റ്റ് 10ന് ചേരും. യോഗത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെയും വ്യാപാരി വ്യവസായി പ്രതിനിധികളെയും ഉള്‍പ്പെടുത്തും. തര്‍ക്കങ്ങളില്ലാതെ ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയായാല്‍ ഉടന്‍ നിര്‍മാണം ആരംഭിക്കാനാവുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.